ഉത്തരാഖണ്ഡ് (www.mediavisionnews.in) : സദാചാര പൊലീസിംഗും ജനക്കൂട്ട അക്രമങ്ങളും രാജ്യത്ത് ക്രമസമാധാനം തകര്‍ക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പലപ്പോഴും ഇത്തരം അക്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ തടയാന്‍ ശ്രമിക്കാതെ പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ ഇതില്‍ നിന്നും വിത്യസ്തമായ പ്രവര്‍ത്തിയാണ് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ ഒരു സിഖ് പൊലീസുകാരനില്‍ നിന്നുമുണ്ടായത്.അക്രമാസക്തമായി നില്ക്കുന്ന തീവ്ര ഹിന്ദുവാദികളില്‍ നിന്ന് ഒര്ു മുസ്ലിം യുവാവിനെ രക്ഷിച്ചു കൊണ്ട് പൊലീസിന്റെ കടമയും മനുഷ്യത്വവും എന്താണെന്ന് കാണിച്ചു തരുന്ന സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ധീപ് സിങ്ങിനെ പ്രശംസിച്ച് ഇതിനോടകം തന്നെ ഒരുപാട് പേര് രംഗത്ത് വന്നിട്ടുണ്ട്.
മെയ് 22ന് ഉത്തരാഖണ്ഡിലെ രാംനഗറിലുള്ള ഗിരിജ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഒരു ഹിന്ദു യുവതിയ്ക്കൊപ്പം എത്തിയ മുസ്ലിം യുവാവിന് നേരെയാണ് അക്രമമുണ്ടായത്. ഇരുവരും രണ്ട് മതത്തില്‍ നിന്നുള്ളവരാണെന്ന് മനസ്സിലാക്കിയതോടെ ബജ്രംഗദള്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൂട്ടമായി വന്ന് അക്രമിക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ ഗഗന്ധീപ്സിങ്ങ് യുവ്ാവിനെ അക്രമിസംഘത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു. ഇതിനിടയില്‍ ഇന്‍സ്പെക്ടര്‍ക്കെതിരേയും സംഘം ആക്രോശിക്കുന്നത് കണാം.