പുരുഷന്മാരിലെ അമിതവണ്ണം അകാലമരണത്തിനു കാരണമാകും; പുതിയ പഠനം പറയുന്നത് ഇങ്ങനെ

0
311

കൊച്ചി (www.mediavisionnews.in): പുരുഷനായാലും സ്ത്രീയായാലും അമിതവണ്ണം എപ്പോഴും കടുത്ത ആരോഗ്യപ്രശങ്ങള്‍ ഉണ്ടാക്കാറുണ്ട്. അമിതവണ്ണത്തിനൊപ്പം ഒരുപിടി രോഗങ്ങള്‍ കൂടിയാണ് നിങ്ങള്‍ക്കൊപ്പം വരിക എന്നോര്‍ക്കുക. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരില്‍ അമിതവണ്ണം അകാലമരണത്തിനു കാരണമായേക്കാം എന്ന് പഠനം.

അമിതവണ്ണമുള്ള പുരുഷന്മാരില്‍ മറ്റുള്ളവരെ അപേക്ഷിച്ചു മൂന്നിരട്ടിയാണ് അകാലമരണത്തിനുള്ള സാധ്യതയെന്നാണ് അടുത്തിടെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നത്. 35-69 വയസ്സിനിടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ അകാലമരണത്തിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു  29.5 ശതമാനമാണ് എന്നാണു ഇതില്‍ പറയുന്നത്‌.

അമിതവണ്ണമുള്ള പുരുഷന്മാരില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്  കൂടുതലായിരിക്കും, ഇവര്‍ക്ക്  പ്രമേഹസാധ്യതയും അധികമാണ്. മാത്രമല്ല ഇവരുടെ ലിവര്‍ ഫാറ്റ് ലെവല്‍ ക്രമാതീതമായി കൂടുതലായിരിക്കും. മാത്രമല്ല ഇവര്‍ക്ക് ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, സന്ധിവാതം,  കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതയും ഇരട്ടിയാണ്.

അമിതവണ്ണക്കാരിൽ ഹൃദയം കൂടുതലായി പ്രവർത്തിക്കേണ്ടി വരുന്നത് കൊണ്ട് ഹൃദയത്തിനു ക്ഷീണവും രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഹൃദയാഘാതം, രക്തസമ്മർദ്ധം എന്നിവ ഉണ്ടാകുന്നു. അമിതവണ്ണമുള്ളവരിൽ കോശവിഭജനം അതിവേഗത്തിൽ നടക്കുന്നത്  ചിലപ്പോള്‍ അര്‍ബുദത്തിനും  കാരണമാകും.

ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം 1.3  ബില്യന്‍ പുരുഷന്മ്മാര്‍ അമിതവണ്ണത്തിന്റെ പിടിയിലാണ്. കൂടാതെ  600 മില്യന്‍ ആളുകള്‍ ഒബിസിറ്റിയുടെ പിടിയിലാണ്. പുകവലി കഴിഞ്ഞാല്‍ പുരുഷന്മാരുടെ മരണനിരക്കില്‍ രണ്ടാം സ്ഥാനം ഒബിസിറ്റിയാണ്.  39,51,455 ത്തോളം ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here