ഐജിടിവി ; ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി പുതിയ ആപ്പുമായി ഇന്‍സ്റ്റഗ്രാം

0
234

ന്യൂ​ഡ​ല്‍​ഹി (www.mediavisionnews.in) :ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കിള്‍ വീഡിയോകള്‍ കാണാനായി പുതിയ ആപ്ലിക്കേഷനൊരുക്കി ഇന്‍സ്റ്റഗ്രാം. ഐജിടിവി എന്ന ആപ്ലിക്കേഷനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഐജിടിവിയിലൂടെ പങ്കുവെയ്ക്കാനാവുക.

ഇന്‍സ്റ്റാഗ്രാം പ്രധാന ആപ്ലിക്കേഷനിലേത് പോലെ തന്നെ വീഡിയോകളെല്ലാം ഓട്ടോ പ്ലേ ആയിരിക്കും. ഫോര്‍ യു, ഫോളോയിങ്, പോപ്പുലര്‍, എന്നീ ടാബുകളിലായി നിരവധി വീഡിയോകള്‍ കാണാനാവും. മുകളിലേക്ക് സൈ്വപ്പ് ചെയ്ത് അവയെല്ലാം കാണാവുന്നതാണ്.

വീഡിയോകള്‍ക്ക് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും വീഡിയോകള്‍ മറ്റുള്ളവര്‍ക്ക് അയക്കാനുമുള്ള സൗകര്യമുണ്ട്. വീഡിയോ നിര്‍മാതാക്കള്‍ക്ക് ഐജിടിവി ചാനലുകള്‍ ഉണ്ടാക്കി വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കും. ഐജിടിവി വീഡിയോകളില്‍ പരസ്യങ്ങളുണ്ടാവില്ല.

നേരത്തെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമേ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇന്‍സ്റ്റഗ്രാമിന്റെ ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചിരുന്നു. ഇത് പുതിയ മാറ്റങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here