മംഗളൂരു താലൂക്കില്‍ മാത്രം തിങ്കളാഴ്ച ഏഴ് കോവിഡ് മരണം; ദക്ഷിണകന്നഡ ജില്ലയില്‍ മരണസംഖ്യ 178 ആയി ഉയര്‍ന്നു

0
144

മംഗളൂരു: കോവിഡ് മഹാമാരി മംഗളൂരു അടക്കമുള്ള ദക്ഷിണകന്നഡ മേഖലയില്‍ മരണം വിതച്ച് മുന്നേറുന്നു. ഇന്നലെ ഏഴുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇവരെല്ലാം മംഗളൂരു താലൂക്കില്‍ നിന്നുള്ളവരാണ്. ഇതോടെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 178 ആയി ഉയര്‍ന്നു. ദക്ഷിണകന്നഡയില്‍ 153 പേര്‍ക്കും ഉഡുപ്പിയില്‍ 126 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മംഗളൂരു താലൂക്കില്‍ 119 പേര്‍, ബണ്ട്വാളില്‍ 11, ബെല്‍ത്തങ്ങാടിയില്‍ 6, പുത്തൂരില്‍ 4, സുള്ള്യയില്‍ ഒന്ന്, ഇതരജില്ലകളില്‍ നിന്നെത്തിയവര്‍ 12 എന്നിങ്ങനെയാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതോടെ ജില്ലയില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 6,168 ആയി. ഇതില്‍ 3,138 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 124 പേര്‍ കോവിഡ് വിമുക്തി നേടി ആസ്പത്രി വിട്ടു. ഉഡുപ്പിയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ മൊത്തം രോഗബാധിതരുടെ എണ്ണം 4800 ആണ്. 1952 പേര്‍ ചികിത്സയിലുണ്ട്. ഉഡുപ്പിയില്‍ ഇതുവരെ 36 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here