കാസർഗോഡ് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

0
117

കാസർകോട്: (www.mediavisionnews.in) കാസർഗോഡ് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീൻ (52) ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

വൃക്കസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ചികിത്സ. പിന്നീട് പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കും ഭാര്യക്കും കൊവിഡ് സ്ഥീരികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here