കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതില്‍ മാറ്റം; ഒരു വാര്‍ഡ് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കില്ല

0
140

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളുടെ മാനദണ്ഡം മാറ്റി. ഇനി മുതല്‍ ഒരു വാര്‍ഡ് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ്  സോണായി പ്രഖ്യാപിക്കില്ല.

കൊവിഡ് പോസിറ്റീവായവരുടെയും ഇവരുമായി പ്രൈമറി സെക്കന്ററി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും പ്രദേശം മാത്രം കണ്ടെയ്ന്‍മെന്റ സോണാക്കും. ഇതിന്റെ കൃത്യമായ മേപ്പ് തയ്യാറാക്കും.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് ഉള്ളിലേക്കോ പുറത്തേക്കോ ഉള്ള പ്രവേശനം അനുവദിക്കില്ല. അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രൈമറി സെക്കന്ററി കോണ്‍ടാക്ടുകള്‍ രോഗമുക്തമായെന്ന് ഉറപ്പാക്കിയാലായിരിക്കും കണ്ടെയന്‍മെന്റ് സോണുകള്‍ ഒഴിവാകുക.

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം വളരെക്കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചത്. ഇന്നത്തെ 962 കേസുകളില്‍ 810 ഉം സമ്പര്‍ക്ക വ്യാപനമാണ്. ഇതില്‍ ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്. ഇന്ന് 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗവ്യാപനം വര്‍ധിക്കുന്നതിന് കാരണം സമ്പര്‍ക്കമാണെന്നും ഇതൊഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 29 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്ത് 57 ല്‍ 56 കൊവിഡ് കേസുകളും സമ്പര്‍ക്കത്തിലൂടെയാണ്. കോട്ടയത്തെ 35 രോഗികളില്‍ 29 പേരും സമ്പര്‍ക്ക രോഗികളാണ്. ആലപ്പുഴയില്‍ 101 ല്‍ 85 പേര്‍ക്കും സമ്പര്‍ക്ക രോഗികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here