ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു; ഹാജിമാര്‍ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശം

0
119

ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു. മിനായിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ മിനായോട് വിടപറഞ്ഞു. സാഹോദര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും മടങ്ങി. മിനായിലെ ജംറകളില്‍ കല്ലേറ് കര്‍മം പൂര്‍ത്തിയായതോടെ അഞ്ചു ദിവസം നീണ്ടു നിന്ന ഹജ്ജ് കര്‍മങ്ങള്‍ക്ക് വിരാമമായി. ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ തീര്‍ത്ഥാടകര്‍ മൂന്ന് ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിച്ചു.

മിനായില്‍ നിന്നും മടങ്ങിയ ഹാജിമാര്‍ മക്കയിലെ ഹറം പള്ളിയില്‍ പോയി വിശുദ്ധ കഅബയെ പ്രദിക്ഷണം ചെയ്തു. മക്കയില്‍ നിന്നു മടങ്ങുമ്പോള്‍ നിര്‍വഹിക്കേണ്ട വിടവാങ്ങല്‍ തവാഫ്. കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് കൊണ്ട് കല്ലേറ് കര്‍മം നിര്‍വഹിക്കാനും, കഅബയെ പ്രദിക്ഷണം വെയ്ക്കാനും സൗകര്യം ഒരുക്കിയിരിന്നു. മക്കയില്‍ നിന്നു മടങ്ങുന്നതിന് മുന്‍പായി എല്ലാ തീര്‍ത്ഥാടകര്‍ക്കും ആരോഗ്യ പരിശോധ നടത്തും. സ്വദേശത്തേക്ക് മടങ്ങുന്ന ഹാജിമാര്‍ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണം എന്നാണ് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സൗദിക്കകത്തുള്ള 160 രാജ്യങ്ങളിലെ പൗരന്മാരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here