രാജ്യത്ത് സ്വർണ വിലയിൽ റെക്കോർഡ് വർധനവ്; പവന് പവന് 160 രൂപ കൂടി 36,760 രൂപയിലെത്തി

0
136

ന്യൂദല്‍ഹി (www.mediavisionnews.in): രാജ്യത്ത് സ്വർണ വിലയിൽ റെക്കോർഡ് വർധനവ്. പവന് 160 രൂപ കൂടി 36,760 രൂപയിലെത്തി. ഗ്രാമിന് 4595 രൂപയാണ് പുതുക്കിയ വില.

അത്സമയം, ജൂലായ് ആറിന് വില കുറഞ്ഞ് 35,800 നിലവാരത്തിലെത്തിയിരുന്നു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വില കൂടുകയായിരുന്നു. ഇതോടെ ഈ വർഷം മാത്രം സ്വർണ വിപണിയിൽ 7,760 രൂപയുടെ വർധനവാണ് ഉണ്ടായത്.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,818.53 ആയി ഉയർന്ന് ഒമ്പത് വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാമിന്റെ വില 49,085 രൂപയിലുമെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here