മൂന്ന് മാസം തരൂ, ഇന്ത്യയ്ക്ക് വേണ്ടി ഞാന്‍ ഇനിയും കളിക്കാം: സൗരവ് ഗാംഗുലി

0
125

മുബൈ (www.mediavisionnews.in):  ടെസ്റ്റില്‍ തനിക്ക് ഇനിയും ഇന്ത്യയ്ക്കു വേണ്ടി റണ്‍സ് നേടാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. പരിശീലനത്തിനായി ആറുമാസമോ മൂന്നു മാസമോ നല്‍കിയാല്‍ തനിക്ക് ഇന്ത്യയ്ക്കായ് ഇപ്പോഴും കളിക്കാനാകുമെന്ന് ഗാംഗുലി പറയുന്നു.

‘പരിശീലനത്തിനായി ആറ് മാസം എനിക്ക് നല്‍കിയാല്‍, 3 രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ എന്നെ അനുവദിച്ചാല്‍, എനിക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമിനായി കളിച്ച് റണ്ണുകള്‍ നേടാന്‍ കഴിയും. ആറ് മാസം പോലും വേണ്ട വെറും മൂന്ന് മാസം തരൂ, ഞാന്‍ റണ്ണുകള്‍ നേടാം.” ഗാംഗുലി പറഞ്ഞു.

Watch: When Sourav Ganguly lit up Nottingham with a hundred in his ...

വിരമിക്കുന്ന സമയത്ത് രണ്ട് ഏകദിന പരമ്പരയില്‍ കൂടി കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും ഗാംഗുലി വെളിപ്പെടുത്തി. അങ്ങനെ എങ്കില്‍ തനിക്ക് കൂടുതല്‍ റണ്‍സെടുക്കാന്‍  സാധിക്കുമായിരുന്നു. നാഗ്പൂര്‍ ടെസ്റ്റിന് ശേഷം വിരമിച്ചിരുന്നില്ലെങ്കിലും സ്ഥിതി സമാനമായേനെയെന്നും ഗാംഗുലി പറഞ്ഞു. പ്രശസ്ത ബംഗാളി ദിനപത്രമായ സിംഗ്ബന്ധ് പ്രതിദിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

New book: Sourav Ganguly writes about crying, 'The End' and his ...

2008- ലാണ് സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2007-08 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് രാഹുല്‍ ദ്രാവിഡിനൊപ്പം ഗാംഗുലിയും ഏകദിന ടീമില്‍ നിന്നും തഴയപ്പെട്ടത്. തുടര്‍ന്ന് ഗാംഗുലി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here