സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 39 മരണം; ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിദ്ദയില്‍

0
162

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച കൊവിഡ് ബാധിച്ച് 39 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണനിരക്ക് 932 ആയി. ജിദ്ദയിലാണ് ഏറ്റവും കൂടുതലാളുകള്‍ ഒറ്റ ദിവസം മരിച്ചത്, 22പേര്‍. മക്ക, റിയാദ്, ദമ്മാം, ത്വാഇഫ്  എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ സംഭവിച്ചത്. രാജ്യത്താകെ 3366 പേര്‍ക്ക് പുതുതായി  രോഗബാധ സ്ഥിരീകരിച്ചു. 1519 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 123308 ഉം രോഗമുക്തരുടെ എണ്ണം 82548 ഉം ആയി. 39828 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ്. അതില്‍ 1843 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

പുതിയ രോഗികള്‍: റിയാദ് 1089, ജിദ്ദ 527, മക്ക 310, ദമ്മാം 227, മദീന 191, ഖോബാര്‍ 163, ഖത്വീഫ് 114, ഹുഫൂഫ് 91, ത്വാഇഫ് 57, സഫ്വ 48, ജുൈബല്‍ 47, ഹഫര്‍ അല്‍ബാത്വിന്‍ 35,  മുസാഹ്മിയ 34, ബുറൈദ 33, അല്‍ഖര്‍ജ് 27, യാംബു 23, റാസതനൂറ 19, ദറഇയ 19, ഖമീസ് മുശൈത് 17, ദഹ്‌റാന്‍ 16, നജ്‌റാന്‍ 16, ബീഷ 14, ദുര്‍മ 13, അല്‍അയൂന്‍ 12,  തുറൈബാന്‍ 10, അല്‍ഖുറുമ 10, അബ്‌ഖൈഖ് 10, അബഹ 9, മലീജ 9, ബേയ്ഷ് 9, ഖുറയാത് അല്‍ഊല 8, ഹുത്ത ബനീ തമീം 8, അല്‍മുബറസ് 7, ബുഖൈരിയ 6, അല്‍റസ്  6, നാരിയ 6, ജീസാന്‍ 5, മഹദ് അല്‍ദഹബ് 5, അഹദ് റുഫൈദ 5, വാദി അല്‍ദവാസിര്‍ 5, അല്‍നമാസ് 8, ഹാഇല്‍ 4, റാബിഗ് 4, സുല്‍ഫി 4, ഹുറൈംല 4, അല്‍ബദാഇ 3,  തനൂമ 3, ഉറൈറ 3, മജ്മഅ 3, താദിഖ് 3, അല്‍ബാഹ 2, മഖ്വ 2, ഖില്‍വ 2, വാദി അല്‍ഫറഅ 2, ഹനാഖിയ 2, അല്‍നബാനിയ 2, അല്‍ഖുവാര 2, അയൂന്‍ അല്‍ജുവ 2,  ഖുസൈബ 2, ഖന്‍ഫുദ 2, ദലം 2, ഖിയ 2, അല്‍ഹര്‍ജ 2, ബലസ്മര്‍ 2, ദഹ്‌റാന്‍ അല്‍ജനൂബ് 2, സബ്ത് അല്‍അലായ 2, അല്‍ദര്‍ബ് 2, അല്‍ദായര്‍ 2, ഫര്‍സാന്‍ 2,  അല്ലൈത് 2, ഖുലൈസ് 2, ലൈല 2, അല്‍ദിലം 2, അല്‍റയീന്‍ 2, മന്‍ദഖ് 1, ബല്‍ജുറഷി 1, അലൈസ് 1, മിദ്‌നബ് 1, റിയാദ് അല്‍ഖുബ്‌റ 1, ഉനൈസ 1, അല്‍ഖൂസ് 1, റാനിയ  1, അല്‍മദ്ദ 1, മഹായില്‍ 1, സറാത് അബീദ 1, തത്‌ലീത് 1, അല്‍ഖഫ്ജി 1, സയ്ഹാത് 1, അല്‍സഹന്‍ 1, ബഖഅ 1, സബ്യ 1, അല്‍കാമില്‍ 1, ദവാദ്മി 1, ഹരീഖ് 1,  സുലൈയില്‍ 1, തമീര്‍ 1. 

LEAVE A REPLY

Please enter your comment!
Please enter your name here