കാസര്‍കോട് ജില്ലയിലെ എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം

0
155

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ എസ്.ഐ മാര്‍ക്ക് സ്ഥലംമാറ്റം. ഹോസ്ദുര്‍ഗ് എസ്.ഐ. എന്‍.പി രാഘവനെ മഞ്ചേശ്വരത്തേക്ക് മാറ്റി. കണ്ണൂരില്‍ നിന്നും ബാലകൃഷ്ണനെ ഹൊസ്ദുര്‍ഗിലേക്ക് മാറ്റി. കണ്ണൂര്‍ റേഞ്ച് ഓഫീസില്‍ ഉള്ള ഇ. ജയചന്ദ്രനെ അമ്പലത്തറയില്‍ എസ്.ഐ ആയി നിയമിച്ചു. മധുസൂദനനെ കണ്ണൂരില്‍ നിന്ന് ബേക്കലിലേക്ക് മാറ്റി നിയമിച്ചു. കണ്ണൂരില്‍ നിന്നും മുരളീധരനെ ബേഡകത്തും രമേശനെ ചിറ്റാരിക്കാലിലും നിയമിച്ചു. മഞ്ചേശ്വരം എസ്.ഐ വിഷ്ണു പ്രസാദിനെ വിദ്യാനഗറിലേക്ക് മാറ്റി. ബേക്കല്‍ നിന്നും ടി.വി പ്രസന്ന കുമാറിനെ ചന്തേരയിലേക്ക് മാറ്റി. വിശ്വനാഥന്‍ നമ്പ്യാരെ ട്രാഫിക് നിന്നും ബേക്കല്‍ കോസ്റ്റല്‍ സ്റ്റേഷനിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്നുള്ള ഇ. വിനോദ് കുമാറിനെ കാസര്‍കോട് സ്റ്റേഷനില്‍ നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here