പങ്കാളി അരികിലില്ല; ലോക്ക്ഡൗൺ നാളുകളിൽ സ്വയംഭോഗം കൂടുന്നുവെന്ന് സർവ്വേ

0
229

ലോക്ക്ഡൗൺ നാളുകളിൽ പങ്കാളി അകലെയായതിനാൽ സ്വയംഭോഗം കൂടുന്നുവെന്ന് സർവ്വേ റിപ്പോർട്ട്. ലോക്ക്ഡൗൺ നാളുകളിൽ മുമ്പത്തേക്കാളും ഏറെ സ്വയംഭോഗം ചെയ്യാൻ ആൾക്കാർ മുതിരുന്നുവെന്ന് സർവ്വേ റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ കണ്ടെത്തിയ കൂടുതൽ വിവരങ്ങൾ ഇങ്ങനെ:

പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള ലണ്ടനിലെ 2,000ത്തിൽ പരം പേരെയാണ് സർവ്വേയുടെ ഭാഗമാക്കിയത്. വീടിന് പുറത്തുള്ള വ്യക്തിയുമായി ലൈംഗിക ബന്ധം പാടില്ല എന്ന നിയമം ഉണ്ടായതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വർദ്ധനവുണ്ടായത്

ഇതിൽ 56 ശതമാനവും തങ്ങൾ ദിവസത്തിൽ ഒരിക്കൽ സ്വയംഭോഗം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി. 28 ശതമാനം പേർ തങ്ങളുടെ ലൈംഗിക സ്വഭാവത്തിൽ കൂടുതലായി ഉണ്ടായ മാറ്റാതെ പറ്റി പറഞ്ഞു. പക്ഷെ ഒന്നിൽകൂടുതൽ തവണ ശ്രമം നടത്തുന്നവരുടെ എണ്ണവും ചെറുതല്ല.

വീട്ടിൽ ഇരുന്ന് ജോലിയെടുക്കുന്നവരിൽ 27 ശതമാനം ദിവസത്തിൽ രണ്ടുതവണ സ്വയംഭോഗം ചെയ്യുന്നു. 18 ശതമാനം മൂന്നോ അതിൽക്കൂടുതലോ തവണ ചെയ്യുന്നു എന്ന് സർവ്വേ അധികരിച്ച് യു.കെ.യിലെ മാധ്യമമായ ‘മെട്രോ’ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ജോലിക്കിടയിൽ സ്വയംഭോഗം ചെയ്യുന്നതിനെ പറ്റി വിദഗ്ധർക്ക് പറയാനുള്ളതിതാണ്.

ജോലിക്കിടയിൽ സ്വയംഭോഗത്തിനായുള്ള ഇടവേളകൾ ജോലിയിൽ കൂടുതൽ കാര്യക്ഷമതക്ക് ഇടവയ്ക്കുമെന്ന് വിദഗ്ധാഭിപ്രായം. ഈ ട്രെൻഡിനൊപ്പം മറ്റൊരു വ്യവസായം കൂടി വളർന്നു വരികയാണ്. സെക്സ് ടോയികൾക്ക് പ്രിയമേറുന്നു എന്ന കണ്ടെത്തലാണ് ഇതിനാധാരം. ലോക്ക്ഡൗൺ ആരംഭിച്ചതിൽ പിന്നെ സെക്സ് ടോയികളുടെ വിൽപ്പനയിൽ 73 ശതമാനം വർദ്ധനവാണുണ്ടായതെന്ന് പ്രമുഖ സെക്സ് ടോയ് നിർമ്മാതാക്കൾ അവകാശപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here