ഉത്തരേന്ത്യൻ മോഡലിൽ കേരള – കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ വിദ്യാര്‍ഥിയെ ജയ് ശ്രീറാം വിളിപ്പിച്ച സംഭവം; നാല് പേര്‍ അറസ്റ്റിൽ

0
176

കേരള കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ വിദ്യാര്‍ഥിക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ സംഘ്പരിവാര്‍ അക്രമം. ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ കാസര്‍കോട് ബായറില്‍ മദ്രസാ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്.

കേരള കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ ഏപ്രില്‍ 21നാണ് ഉത്തരേന്ത്യൻ മോഡൽ അക്രമം നടന്നത്. വിദ്യാര്‍ഥിയെ ഒരുകൂട്ടം സംഘ്പരിവാര്‍ സംഘം അക്രമിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അക്രമത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. അതെ സമയം സംഭവം വിവാദമായതോടെ 4 അംഗ അക്രമി സംഘത്തെ കര്‍ണാടക പൊലീസ് വെള്ളിയാഴ്ച പിടികൂടി. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കന്യാനയിലുള്ള ദിനേശ എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.

ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലിന്‍റെ മറവിൽ മദ്രസ അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിട്ടും അന്ന് മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. 14 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 6 പേരെ അറസ്റ്റു ചെയ്തു. മുന്‍കൂര്‍ ജാമ്യം നേടിയ ശേഷമാണ് ദിനേശ കോടതിയില്‍ ഹാജരായത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന കരീം മൗലവി ആഴ്ചകളോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്ന് മാസം ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഇനിയും പൂർണമായും ഭേദമായിട്ടില്ല.

ഉത്തരേന്ത്യൻ മോഡലിൽ കാസര്‍കോട്ടെ വിദ്യാര്‍ഥിയെ ജയ് ശ്രീറാം വിളിപ്പിച്ച സംഭവം

ഉത്തരേന്ത്യൻ മോഡലിൽ കാസര്‍കോട്ടെ വിദ്യാര്‍ഥിയെ ജയ് ശ്രീറാം വിളിപ്പിച്ച സംഭവം; നാല് പേര്‍ അറസ്റ്റിൽ

Posted by Media VIsion News on Friday, May 29, 2020

LEAVE A REPLY

Please enter your comment!
Please enter your name here