കാസർകോട് ജില്ലയിലെ കണ്ടൈൻമെൻറ് പ്രദേശങ്ങളുടെ പട്ടികയിൽ 4 എണ്ണം കൂടി;മംഗൽപ്പാടിയിൽ രണ്ട്

0
151

കാസർകോട് (www.mediavisionnews.in); ജില്ലയിലെ കണ്ടൈൻമെൻറ് പ്രദേശങ്ങളുടെ പട്ടികയിൽ 4 എണ്ണം കൂടി. കാസർകോട് നഗരസഭയിലെ 22 ആം വാർഡ് മംഗൽപാടി പഞ്ചായത്തിലെ 2, 20 വാർഡുകൾ,കുമ്പള പഞ്ചായത്തിലെ 6 ആം വാർഡ് എന്നിവയാണ് പട്ടികയിൽ പുതുതായി ഇന്ന് കൂട്ടിച്ചേർത്തത്. ഇതോടെ ജില്ലയിലെ കണ്ടൈൻമെൻറ് പ്രദേശങ്ങളുടെ എണ്ണം 17 ആയി.

നേരത്തെ പൈവളികെ പഞ്ചായത്തിലെ 3 , 4 വാർഡുകൾ, കള്ളാർ പഞ്ചായത്തിലെ 4 ആം വാർഡ്, കാസർകോട് നഗരസഭയിലെ 4 , 23 വാർഡുകൾ, കോടോം ബേളൂർ പഞ്ചായത്തിലെ 14 ആം വാർഡ് , വൊർക്കാടി പഞ്ചായത്തിലെ 1 , 2 വാർഡുകൾ, മീഞ്ച പഞ്ചായത്തിലെ 2 ആം വാർഡ്, മംഗൽപാടി പഞ്ചായത്തിലെ 11 ആം വാർഡ്, മധൂർ പഞ്ചായത്തിലെ 7 ആം വാർഡ്, ഉദുമ പഞ്ചായത്തിലെ 9 ആം വാർഡ്, മഞ്ചേശ്വരം പഞ്ചായത്തിലെ 11 ആം വാർഡ് എന്നിവയായിരുന്നു കാസർകോട് ജില്ലയിലെ കണ്ടൈൻമെൻറ് പ്രദേശങ്ങൾ.

കണ്ടെയ്ന്‍മെന്റ് സോണ്‍ ഉള്‍പ്പെടുന്ന സ്ഥലത്തെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാൻ സാധിക്കുകയുള്ളൂ. ഇവിടങ്ങളിലെ ആളുകള്‍ ആവശ്യമില്ലാതെ റോഡില്‍ ഇറങ്ങുന്നതും അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here