എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

0
190

തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ശക്തമായ മഴ പെയ്യുക. ഇവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

also read; വാര്‍ണറുടെ പല്ലുകള്‍ കൊഴിഞ്ഞോ..? സംശയിപ്പിച്ച് പുതിയ ടിക് ടോക്ക് വീഡിയോ

മഴയോട് അനുബന്ധിച്ച് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here