സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,65,934 പേര്‍; ജില്ലകളിലെ കണക്കുകള്‍

0
175

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,934 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 145 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍:

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ 18005 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 17921 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 16171 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 16157 പേര്‍ വീടുകളിലും 14 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 8656 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 8631 പേര്‍ വീടുകളിലും 25 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 2836 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2829 പേര്‍ വീടുകളിലും ഏഴ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 3304 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. 3301 പേര്‍ വീടുകളിലും മൂന്നു പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 7108 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7098 പേര്‍ വീടുകളിലും 10 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 3878 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3843 പേര്‍ വീടുകളിലും 35 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 19099 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 19062 പേര്‍ വീടുകളിലും 37 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 19721 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 19669 പേര്‍ വീടുകളിലും 52 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 13936 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 13873 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 21934 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 21906 പേര്‍ വീടുകളിലും 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 10753 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10745 പേര്‍ വീടുകളിലും എട്ട് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 10301 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10201 പേര്‍ വീടുകളിലും 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 10232 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10055 പേര്‍ വീടുകളിലും 177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ എട്ട് പേര്‍ക്കും ഇടുക്കി ജില്ലയില്‍ അഞ്ച് പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്ക് വീതവും ആണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നവരാണ്. ഒന്‍പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ 286 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 256 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്ന് കേരളത്തില്‍ രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ചികിത്സയിലായിരുന്ന ഓരോരുത്തരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 28 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

LEAVE A REPLY

Please enter your comment!
Please enter your name here