യു.പിയിൽ ആൺകുഞ്ഞിന്​ പേരിട്ടു; ‘ലോക്ക്​ഡൗൺ’

0
201

ലഖ്​നോ (www.mediavisionnews.in): കൊറോണ വൈറസ്​ വ്യാപനത്തിൻെറ ഭാഗമായി രാജ്യത്ത്​ പ്രഖ്യാപിക്കേണ്ടി വന്ന ​േലാക്ക്​ഡൗൺ ജനങ്ങളെ ചെറിയ തോതിലല്ല വലക്കുന്നത്​. ഈ ദിവസങ്ങൾ ആരും മറക്കാനുമിടയില്ല. ആരൊക്കെ മറന്നാലും ഉത്തർപ്രദേശിലെ ദമ്പതികൾ ഈ ലോക്ക്​ ഡൗൺ ദിനങ്ങൾ ഒരിക്കല​ും മറക്കില്ല. കാരണം മ​റ്റൊന്നുമല്ല, ഈ സമയത്ത്​ തങ്ങൾക്കുണ്ടായ കുഞ്ഞിന്​ ‘ലോക്ക്​ഡൗൺ’ എന്ന പേര്​ തന്നെ നൽകിയിരിക്കുകയാണ്​ യു.പിയിലെ ഇൗ ദമ്പതികൾ. 

തിങ്കളാഴ്​ചയാണ്​ ഖുഖുണ്ടു ഗ്രാമത്തിലെ ദമ്പതികൾക്ക്​ ആൺകുഞ്ഞുണ്ടായത്. കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ രാജ്യം മുഴുവൻ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതിലുള്ള നന്ദി സൂചകമായാണ്​ കുഞ്ഞിന്​ ആ പേര്​ തന്നെ നൽകിയതെന്ന്​ കുഞ്ഞിൻെറ പിതാവ്​ പവൻ പറഞ്ഞു. ആഘോഷവും ചടങ്ങുകളുമെല്ലാം മാറ്റിവെച്ചിരിക്കുകയാണെന്നും സന്ദർശനത്തിന്​ വരേണ്ടതില്ലെന്ന്​ ബന്ധുക്കളെ വിളിച്ചറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ആഴ്​ച ജനതാ കർഫ്യു ദിനത്തിൽ  ഖൊരക്​പൂരിൽ ജനിച്ച പെൺകുഞ്ഞിന്​ കുട്ടിയുടെ അമ്മാവനിട്ട പേര്​ ‘കൊറോണ’ എന്നായിരുന്നു. ഇത്​ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊറോണ വൈറസ്​ അപകടകാരിയാണെങ്കിലും അത്​ ലോകം ഒറ്റക്കെട്ടായി നിൽക്കുന്നതിലേക്ക്​ നയിച്ചുവെന്നും  ദുഷ്​ട ശക്തിക്കെതിരെയുള്ള ജനങ്ങളുടെ ഐക്യത്തിൻെറ പ്രതീകമായിരിക്കും ആ പെൺക​ുട്ടിയെന്നും കുട്ടിയുടെ അമ്മാവൻ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here