700 ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

0
211

മഞ്ചേശ്വരം: (www.mediavisionnews.in) 700 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കയര്‍ക്കട്ട കോടി ഗുഡെയിലെ മുഹമ്മദ് ഹനീഫ (29), യൂനസ് (20) എന്നിവരാണ് അറസ്റ്റിലായത്.

മുഹമ്മദ് ഹനീഫിന്റെ കൈവശം സൂക്ഷിച്ച 500 ഗ്രാം കഞ്ചാവും യൂനസില്‍ നിന്ന് 200 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ കഞ്ചാവ് കൈമാറാന്‍ വേണ്ടി ഇരുവരും കയര്‍ക്കട്ട ബസ് സ്റ്റോപ്പില്‍ എത്തിയതായിരുന്നു.

കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രിവന്റീവ്് ഓഫീസര്‍ പി. രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. സതീഷന്‍, കെ.ശരത്ത്, നൈമോള്‍ ജോണ്‍, ഡ്രൈവര്‍ സതീഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here