കോവിഡ്:ഖത്തറില്‍ ഒരു മരണം, പുതിയ 28 രോഗികള്‍

0
289

ദോഹ (www.mediavisionnews.in) :ഖത്തറില്‍ കോവിഡ് രോഗം ബാധിച്ച് ഒരാള്‍ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.57 വയസ്സുള്ള ബംഗ്ലാദേശ് പൌരനാണ് മരിച്ചത്.

പുതിയ 28 രോഗബാധിതരെ കൂടി മന്ത്രാലയം സ്ഥിരീകരിച്ചു.ഇതോടെ മൊത്തം രോഗികളുടെ എണ്ണം 590 ആയി.രോഗം ഭേദമായവരുടെ എണ്ണം 45 ആയി.മരിച്ച ബംഗ്ലാദേശി പൌരന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായി മന്ത്രാലയം അറിയിച്ചു

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 16 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണമെന്നും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here