കോവിഡ് 19: ഐ.പി.എല്‍ നീട്ടുകയോ ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ നടത്തുകയോ വേണമെന്ന് ആവശ്യം

0
140

മുംബൈ: (www.mediavisionnews.in) കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവയ്ക്കുകയോ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്തുകയോ വേണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്. മുംബൈയില്‍ രണ്ട് പേര്‍ക്ക കോവിഡ് 19 ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. അങ്ങനെ വന്നാല്‍ ഐ.പി.എല്‍ നടന്നാല്‍ പോലും ടെലിവിഷനിലൂടെയും ഓണ്‍ലൈനിലൂടെയും മാത്രമേ ആരാധകര്‍ക്ക് കാണാനാകൂ.

ചെന്നൈ മുംബൈ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പനയും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. മത്സരങ്ങള്‍ നീട്ടിവെക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. സീസണിന്റെ തുടക്കത്തില്‍ വിദേശ താരങ്ങളുടെ സാന്നിധ്യത്തെ കുറിച്ചും ആശങ്കയുണ്ട്. ഏപ്രില്‍ 15 വരെ രാജ്യത്ത് വിസ നിയന്ത്രണമുണ്ട്.

മാര്‍ച്ച് 29 മുതലാണ് ഐ.പി.എല്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. കൊറോണ ഐ.പി.എല്ലിനെ ബാധിക്കുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നതാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ഇന്ന് ആരംഭിക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് മുന്നോടിയായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആദ്യ ഏകദിനത്തിന്റെ ടിക്കറ്റില്‍ 40 ശതമാനം മാത്രമാണ് വിറ്റഴിഞ്ഞിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here