ലൈംഗീക ബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയോ?

0
199

ലൈംഗീക ബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങലെ പറ്റി നിങ്ങള്‍ക്ക് അറിയുമോ? ലൈംഗികതയ്ക്ക് നിരവധി ഗുണങ്ങളുമുണ്ട്. അവയില്‍ ചിലത്

പങ്കാളിയുമായുള്ള ഇണചേരല്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നു. രക്തസമ്മര്‍ദത്തിലെ (120/80) ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്‌റ്റോളിക് സമ്മര്‍ദത്തിലാണ് കാര്യമായ കുറവു വരുത്തുന്നത്. എന്നാല്‍ സ്വയംഭോഗത്തില്‍ ഈ ഗുണം ലഭിക്കില്ല.

ലൈംഗിക ഊര്‍ജസ്വലതയുള്ളവര്‍ക്ക് അണുബാധകളും മറ്റു പകര്‍ച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആഴ്ചയില്‍ ഒന്നു രണ്ടു തവണയെങ്കിലും ലൈംഗികബന്ധം പുലര്‍ത്തുന്നവരില്‍ പ്രതിരോധശക്തി കൂടുന്ന ആന്റിബോഡികളുടെ ഉല്‍പാദനം കൂടുതലായതിനാലാണ് ഈ ഗുണം ലഭിക്കുന്നത്.

ഏതാണ്ട് 30 ശതമാനം സത്രീകള്‍ക്കും ജീവിതത്തില്‍ എപ്പോഴെങ്കിലും യൂറിനറി ഇന്‍കോണ്ടിനന്‍സ് എന്ന മൂത്രം പിടിച്ചു നിര്‍ത്താനുള്ള ശേഷിയില്‍ കുറവു വരും.

നല്ല ലൈംഗിക ജീവിതത്തിലൂടെ പെല്‍വിക് ഫ്‌ലോര്‍ പേശികള്‍ക്ക് മികച്ച വ്യായാമം കിട്ടുന്നതിലൂടെ ഈ പ്രശ്‌നം തടയുന്നു.

ഇണചേരലില്‍ ഒരു മിനിറ്റില്‍ ഏതാണ്ട് അഞ്ച് കാലറിയാണ് ഉപയോഗിക്കപ്പെടുന്നത്. സാധാരണ വ്യായാമം ലഭിക്കാത്ത പല പേശികള്‍ക്കും ആയാസം ലഭിക്കുന്നതിനാല്‍ സെക്‌സ് ഒരു മികച്ച വ്യായാമമാണ്.

വേദന കുറയ്ക്കാനും വേദനാസഹനശേഷി കൂട്ടാനും സഹായിക്കുന്ന വിവിധ ഹോര്‍മോണുകള്‍ രതിമൂര്‍ച്ഛയുടെ ഭാഗമായി ശരീരത്തില്‍ ഉണ്ടാകുന്നുണ്ട്. അതിനാല്‍ സെക്‌സ് ഒരു മികച്ച വേദനാസംഹാരിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here