ആരോരുമില്ലാത്ത രാജശ്രീക്ക് കുഞ്ഞുനാളുമുതല്‍ തണലായി; ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ മംഗല്യ ഭാഗ്യമൊരുക്കി; മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് ഒരു മുസ്ലീം കുടുംബം

0
176

കാസർഗോഡ്: (www.mediavisionnews.in) ആരോരുമില്ലാത്ത രാജശ്രീക്ക് കുഞ്ഞുനാളുമുതല്‍ തണലായി ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ നല്ലൊരു കൂട്ടുകണ്ടെത്തി കൈപിടിച്ച്‌ നല്‍കി ഒരു മുസ്ലീം കുടുംബം. മകളെപ്പോലെ വളര്‍ത്തിയ രാജശ്രീയെ കാഞ്ഞങ്ങാട് ശ്രീ മന്ന്യാട്ട് ക്ഷേത്രത്തില്‍ വെച്ചാണ് അബ്ദുല്ലയും ഖദീജയും കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചത്.

12 വര്‍ങ്ങള്‍ക്ക് മുമ്പ് തന്റെ പത്താം വയസിലാണ് അച്ഛനമ്മമാര്‍ മരിച്ച രാജശ്രീ കാസര്‍ഗോഡുള്ള ഷമീം മന്‍സിലില്‍ എത്തുന്നത്. മൂന്ന് ആണ്‍മക്കളുള്ള അബ്ദുല്ലയും ഖദീജയും ഒരു നാടോടി സ്ത്രീക്കൊപ്പം വീട്ടിലെത്തിയ രാജശ്രീയെ തന്റെ ഇളയമകളെപ്പോലെയാണ് കണ്ടതും വളര്‍ത്തിയതും. 22 വയസ്സുമുതല്‍ രാജശ്രീക്ക് വിവാഹാലോചനകള്‍ വന്നിരുന്നു.

നല്ലൊരു പയ്യനെക്കണ്ടെത്തി ഒടുവില്‍ അബ്ദുല്ലയും ഖദീജയും ചേര്‍ന്ന് മകളെ വിവാഹം ചെയ്ത് നല്‍കുകയായിരുന്നു. വിഷ്ണുപ്രസാദിന്റെ കൈയ്യില്‍ രാജശ്രീയെ ഏല്‍പ്പിച്ചതോടെ ഒരു പിതാവിന്റെ കടമ പൂര്‍ത്തിയായി എന്ന് അബ്ദുല്ല പറയുന്നു. വിവാഹസമ്മാനമായി മകള്‍ക്ക് ആഭണങ്ങളും പട്ടുസാരിയുമാണ് നല്‍കിയത്. വിവാഹത്തിന് ശേഷം നടന്ന സല്‍ക്കാരത്തില്‍ നാട്ടുക്കാരും കുടുംബക്കാരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here