ഉപ്പള മുസോടിയിൽ അനധികൃത മണലെടുപ്പ് വ്യാപകം; റവന്യൂ ഭൂമിയിൽ റോഡ് നിർമിച്ചാണ് മാഫിയ ദിവസേന മണൽ കടത്തുന്നത്

0
175

ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ മണൽ മാഫിയ വീണ്ടും സജീവമാകുന്നു. രാപ്പകൽ ഭേദമന്യേ ഉപ്പള മുസോടി അദിക്കയിൽ നിന്നും നൂറ് കണക്കിന് ലോഡ് മണലാണ് മാഫിയകളുടെ നേതൃത്വത്തിൽ കടത്തികൊണ്ടു പോകുന്നത്.

മഞ്ചേശ്വരം ഫിഷിംങ്ങ് ഹാർബറിന് സമീപത്തുനിന്നാണ് നിയമത്തെ വെല്ലുവിളിച്ച് ടൺ കണക്കിന് മണൽ കടത്തുന്നത്. ഇതിന് ഉന്നത ഉദ്യോഗസ്ഥ- രാഷ്ട്രീ പിൻബലമുണ്ടെന്നും വ്യാപക സംസാരമുണ്ട്. മണലെടുപ്പിനെതിരെ പ്രദേശവാസികളുടെ പരാതി ശക്തമായതിനെ തുടർന്ന് നാട്ടുകാർ ജില്ലാ പൊലീസ് മേധാവി, കലക്ടർ എന്നിവർക്ക് പരാതി നൽകിയതിന്റെ ഭാഗമായി ഉപ്പള റെയിൽവേ ഗേറ്റ് മുറിച്ചു കടക്കുന്ന സ്ഥലത്ത് ഒരു ബസ് പൊലീസിനെ വിന്യസിച്ചിരുന്നു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഇപ്പോൾ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിർമിച്ചാണ് ടൺ കണക്കിന് മണൽ കടത്തികൊണ്ടു പോകുന്നത്.

മണൽ മാഫിയയുടെ പച്ചയായ നിയമ ലംഘനത്തിനെതിരെ പ്രദേശവാസികൾ ഒന്നടങ്കം സമരത്തിന് തയ്യാറെടുക്കുകയാണ്. ചെക്ക് പോസ്റ്റിനു സമീപമുള്ള പാലത്തിനടുത്ത് നിർമിച്ച പുതിയ റോഡിൽ മണൽ ലോറികൾ തലങ്ങും വിലങ്ങും പായുന്നത് നാട്ടുകാരുടെ സ്വൈരജീവിതത്തിന് തടസ്സമാകുകയാണ്.

നാട്ടുകാരുടെ ശക്തമായ എതിർപ്പുണ്ടായിട്ടും അവരെ ഭീഷണിപ്പെടുത്തിയാണ് മണൽ കടത്തുന്നത്. റവന്യൂ അധീനതയിലുള്ള സ്ഥലത്ത് നിർമിച്ച റോഡിലൂടെയുള്ള മണൽ മാഫിയയുടെ മണൽകടത്ത് അവസാനിപ്പിക്കാനും മണൽ മാഫിയകളെ അമർച്ച ചെയ്യാനും പൊലീസ് റവന്യൂ അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകൾ പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here