പൗരത്വ നിയമത്തിനെതിരെ ചെന്നൈയിലെ പ്രതിഷേധം: പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്

0
142

ചെന്നൈ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ നടന്ന പ്രതിഷേധത്തില്‍ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്. നഗരത്തിലെ വാഷര്‍മാന്‍പേട്ടില്‍ പ്രകടനം നടത്തിയ സമരക്കാരെ പൊലീസ് തല്ലിച്ചതച്ചത് പ്രതിഷേധം അക്രമാസക്തമകാന്‍ ഇടയാക്കി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൂന്ന് പൊലീസുകാര്‍ക്കും പരുക്കേറ്റു. സംഭവത്തില്‍ 150ഓളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തങ്ങള്‍ പ്രദേശത്ത് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും, എന്നാല്‍ പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പലരേയും ക്രൂരമായി തല്ലിച്ചതയ്ക്കുകയും പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്‌തെന്നും സമരക്കാര്‍ പറഞ്ഞു.

പ്രതിഷേധം നടക്കുന്ന പ്രദേശത്തു നിന്നും പൊലീസ് ഇത്രയും നാള്‍ വിട്ടു നില്‍ക്കുകയായിരുന്നു എന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, പോലീസ് ബലപ്രയോഗത്തെത്തുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു എഴുപതുകാരന്‍ മരിച്ചു. എന്നാല്‍ മരണത്തിന് പൊലീസ് നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിഷേധക്കാരും പൊലീസുകാരും പറഞ്ഞു. മരണം തമിഴ് നാടിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധത്തിന് വഴിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here