ചൈനയില്‍ സ്ത്രീ ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടത് കൊറോണയാണെന്ന് ഭാവിച്ച്

0
185

ചൈന: (www.mediavisionnews.in) ചൈനയില്‍ സ്ത്രീ ബലാത്സംഗത്തിന് ഇരയാക്കാന്‍ വന്നയാളെ കൊറോണ വൈറസ് രോഗ ബാധിതയാണെന്ന് നടിച്ച് വിരട്ടിയോടിച്ചു. ജനുവരി 31നാണ് സ്ത്രീയെ കൊളളയടിക്കാനും മാനഭംഗപ്പെടുത്താനും അക്രമി ശ്രമിച്ചത്. ചുമച്ചുകൊണ്ട് താന്‍ കൊറോണ പോട്ടിപുറപ്പെട്ട വുഹാനില്‍ നിന്ന് ഇപ്പോഴെത്തിയതേയുളളൂവെന്ന് സ്ത്രീ അക്രമിയോട് പറയുകയായിരുന്നു.

ചൈനയിലെ ജിഗ്ഷാനിലാണ് സ്ത്രീയുടെ വീട്, സ്ത്രീ ഉറങ്ങുമ്പോള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കളളന്‍ കിടപ്പുമുറി വരെയെത്തി. ഒച്ച കേട്ട് സ്ത്രീ ഞെട്ടിയുണര്‍ന്നപ്പോള്‍ കളളന്‍ സ്ത്രീയുടെ കഴുത്തിന് പിടിച്ച് വായ് പൊത്തിപ്പിടിക്കാനും സ്ത്രീയെ മാനഭംഗപ്പെടുത്താനും ശ്രമിച്ചു.

അപ്പോഴാണ് യുവതി തനിക്ക് കൊറോണയുടെ ലക്ഷണങ്ങളുണ്ടെന്നും താന്‍ നിര്‍ബന്ധപൂര്‍വം ഒറ്റയ്ക്ക് കഴിയുകയാണെന്നും കളളനോട് പറഞ്ഞത്. അതേസമയം, മൂവായിരം രൂപയും ഫോണും തട്ടിയെടുത്താണ് കളളന്‍ വീട്ടില്‍ നിന്ന് പോയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ, കളളന്‍ സ്റ്റേഷനിലെത്തി മോഷണം നടത്തിയതായി ഏറ്റുപറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here