കൊറോണ വൈറസ്; കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അതിര്‍ത്തിയില്‍ കര്‍ണാടകത്തിന്റെ ആരോഗ്യ പരിശോധന

0
208

കൊടക് (www.mediavisionnews.in)  :കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളും തുറന്നിട്ടുണ്ട്. ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗര്‍, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാണ് പരിശോധന ശക്തമാക്കിയത്.

ബസുകളുള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി നോണ്‍ കോണ്‍ടാക്ട് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് യാത്രക്കാര്‍ക്ക് പനിയുണ്ടോയെന്ന് പരിശോധിക്കുന്നത്. പനിയോ മറ്റ് ലക്ഷണങ്ങളോ കാണുന്നവരോട് ഏറ്റവും അടുത്ത ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ സംഘം നിര്‍ദ്ദേശിക്കുന്നുണ്ട്. ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here