പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഞ്ചേശ്വരം പഞ്ചായത്തില്‍ പ്രമേയത്തിന് നോട്ടീസ് നല്‍കി

0
144

മഞ്ചേശ്വരം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം പൂർണ്ണമായും പിൻവലിക്കണമെന്നും, പൗരത്വ രജിസ്ടേഷൻ നടപ്പിലാക്കാനുള്ള കേന്ദ്ര ഭരകൂടത്തിന്റെ ആലോചന ഉപേക്ഷിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടാൻ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുക്താർ എ ഉദ്യാവാരമാണ് നോട്ടീസ് നൽകിയത്. അംഗം അബ്ദുള്ള ഗുഡ്ഡഗേരി പ്രമേയത്തെ പിന്തുണച്ചു

നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നും, പൗരത്വ രജിസ്‌ടേഷന്‍ നടപ്പിലാക്കാനുള്ള കേന്ദ്ര ഭരകൂടത്തിന്റെ ആലോചന ഉപേക്ഷിക്കണം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും, ഭരണഘടനയിലെ മൗലിക അവകാശത്തില്‍പ്പെട്ട ആര്‍ട്ടിക്കിള്‍ 14 പ്രകാരം എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്ന നിയമത്തിന് മുമ്പിലുള്ള സമത്വവും നിയമസംരക്ഷണവും പ്രസ്തുത പൗരത്വ ഭേദഗതി നിയമം പൂര്‍ണമായും ലംഘിക്കുന്നതായി ബോധ്യപ്പെടുകയാണ്.

ഭേദഗതി നിയമത്തില്‍ ആറ് മതവിഭാഗങ്ങളുടെ പേര് പരാമര്‍ശിച്ചപ്പോള്‍ മുസ്ലീം വിഭാഗത്തെ മാത്രം ഒഴിവാക്കിയതിലൂടെ നിയമത്തിനു മുമ്പിലുള്ള സമത്വത്തെയാണ് നിരാകരിച്ചതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here