മുത്തലിബ് വധക്കേസ്; പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

0
143

കാസര്‍കോട്: (www.mediavisionnews.in) റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂര്‍ത്തിയായെങ്കിലും കോടതിയിലെ ചോദ്യം ചെയ്യലിന് ഒരു പ്രതി ഹാജരാകാത്തത് തുടര്‍ നടപടികളെ അനിശ്ചിതത്വത്തിലാക്കി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കൊടിബയലിലെ മന്‍സൂര്‍ അഹമ്മദ് ആണ് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്നത്. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന മന്‍സൂര്‍ അഹമ്മദിനെതിരെ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മുത്തലിബ് വധക്കേസിലെ ഒന്നാം പ്രതിയായ ഉപ്പളയിലെ മുഹമ്മദ് റഫീഖ് എന്ന കാലിയ റഫീഖ് കൊല്ലപ്പെട്ടിരുന്നു. മറ്റ് പ്രതികള്‍ വിചാരണക്ക് വിധേയരായി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here