ഇക്ബാൽ പള്ളത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു

0
133

അബുദാബി: (www.mediavisionnews.in) കാസർഗോഡ് പള്ളം സ്വദേശിയും ഫോട്ടോ ഗ്രഫറുമായ ഇഖ്ബാൽ പള്ളം തന്റെ യാത്രയും ജീവിതവും ചേർത്ത് ഫോട്ടോഗ്രാഫിലൂടെ കണ്ട കാഴ്ചകൾ കോർത്തിണക്കി രചിച്ച “മഞ്ഞ് പാതകൾ തേൻ ഭരണികൾ മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകൾ” എന്ന പുസ്തകത്തിന്റെ അബുദാബിയിലെ പ്രകാശനം പ്രമുഖ മത പണ്ഡിതനും പ്രസംഗികനുമായ ഉസ്താദ്‌ സിൻസാറുൽ ഹഖ് ഹുദവിക്ക് കൈമാറി കൊണ്ട് രചയിതാവ് ഇഖ്ബാൽ പള്ളം നിർവഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ മുഖ്യാതിഥിയായിരുന്നു. സെഡ്.എ മൊഗ്രാൽ, അബ്ദുൽറഹ്മാൻ ചേക്കു ഹാജി കാഞ്ഞങ്ങാട്, അബ്ദുൽ റഹ്മാൻ കമ്പള ബായാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here