കര്‍ണാടക വിമത എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു, തിരഞ്ഞെടുപ്പില്‍ മത്സരിക്കാം

0
137

ന്യൂഡല്‍ഹി: (www.mediavisionnews.in) കര്‍ണാടകയില്‍ 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു. 17 എം എൽഎമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ കേസിലാണ് വിധി വന്നത്. അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ കോടതി വിലക്കേര്‍ പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഉടനെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാം. 2013 വരെ മത്സരിക്കാന്‍ സാധിക്കില്ലെന്ന സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി.ഇത് ബിജെപിക്ക് ആശ്വാസകരമാണ്. അതേസമയം ധാര്‍മികത പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്ത് ആകെ 17 സീറ്റുകളിലാണ് ഒഴിവുള്ളത്. 15 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മസ്കി രാജരാജേശ്വരി നഗര്‍ മണ്ഡലങ്ങളുടെ ഫലവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഈ രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

ഈ 15 മണ്ഡലങ്ങളിലെ കോൺഗ്രസ്-ജെഡിഎസ് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. നേരത്തെ ഒക്ടോബർ 21ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമത എംഎൽഎമാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നതിനാൽ, പിന്നീട് സുപ്രീം കോടതി നിർദേശ പ്രകാരം ഡിസംബർ 5ലേക്ക് മാറ്റി വെച്ചു 7 സീറ്റിലെങ്കിലും ബിജെപി ജയിക്കുകയാണെങ്കിൽ യെദ്യൂരപ്പ സർക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാം. അല്ലെങ്കിൽ സർക്കാർ താഴെപോകും.

നിലവിൽ ഭരണകക്ഷി ബിജെപിക്ക് ഒരു സ്വതന്ത്രനും ഒരു കെപിജെപി അംഗവും ഉൾപ്പെടെ 106 അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തിനാകെ 101 അംഗങ്ങളാണുള്ളത്. കോൺഗ്രസ് -66, ജെഡിഎസ് – 34, ബിഎസ്പി–1 എന്നിങ്ങനെയാണ് പ്രതിപക്ഷ നിരയുടെ സീറ്റ് നില.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here