കേരളം ഉൾപ്പെടെയുള്ള സർക്കിളുകളിൽ എയർടെൽ 3ജി റദ്ദാക്കും; 4ജിയും 2ജി മാത്രമാകും

0
158

ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്തെ മുൻനിര ടെലികോം സേനവദാതാക്കളായ ഭാരതി എയർടെൽ അതിവേഗ 4ജി നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായി 3ജി റദ്ദാക്കി തുടങ്ങി. കേരളം ഉൾപ്പെടെയുള്ള സർക്കിളുകളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി 4ജിയാകും ഇനി വ്യാപകമായി ലഭിക്കുക. എന്നാൽ 2ജി നെറ്റ്‌വർക്ക് നിലനിർത്തും. വടക്കേഇന്ത്യയിലെ മിക്ക സർക്കിളുകളിലും എയർടെൽ 3ജി സേവനങ്ങൾ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. കേരളത്തിലും വൈകാതെ തന്നെ 3ജി നെറ്റ്‌വർക്കുകൾ റദ്ദാക്കുമെന്ന് കമ്പനി അറിയിപ്പ് ലഭിച്ച് തുടങ്ങിയിട്ടുണ്ട്.

ഭാരതി എയർടെൽ ലിമിറ്റഡിന്റെ 2 ജി നെറ്റ്‌വർക്കുകൾ ഗണ്യമായ വരുമാനം തുടരുന്നതിനാലാണ് പ്രവർത്തനക്ഷമമായി തുടരുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഗോപാൽ വിറ്റാൽ പറഞ്ഞു. എന്നാൽ 3ജി നെറ്റ്‌വർക്കുകൾ അടച്ചുപൂട്ടും. അവയിൽ നിന്നുള്ള വരുമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പോലുള്ള സർക്കിളുകളിൽ പോലും 2ജി ഫോൺ ഉപയോക്താക്കളിൽ നിന്ന് ഗണ്യമായ വരുമാനം ലഭിക്കുന്നു. അതിനാൽ എയർടെല്ലിന്റെ 2ജി നെറ്റ്‌വർക്ക് അടച്ചുപൂട്ടാൻ പദ്ധതിയില്ല. പഴയ ഉപകരണങ്ങളിൽ വോൾട്ടി (വോയ്‌സ് ഓവർ ലോംഗ് ടേം എവല്യൂഷൻ (VoLTE)) പ്രവർത്തിക്കില്ലെന്നും വിറ്റാൽ പറഞ്ഞു.

മൊബൈൽ ഫോണുകൾക്കായുള്ള അതിവേഗ വയർലെസ് ആശയവിനിമയത്തിനുള്ള ഒരു മാനദണ്ഡമാണ് വോയ്‌സ് ഓവർ ലോംഗ് ടേം എവലൂഷൻ (VoLTE). ഇന്ത്യയിൽ ജിയോയാണ് ആദ്യമായി 4ജി-വോൾട്ടി നെറ്റ്‌വർക്ക് രാജ്യത്തെ എല്ലാ സർക്കിളുകളിലും നടപ്പിലാക്കിയത്. 2016 സെപ്റ്റംബറിൽ 4ജി മാത്രമാണ് റിലയൻസ് ജിയോ അവതരിപ്പിച്ചത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ 2ജി, 4ജി എന്നിവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 3ജി ഘട്ടംഘട്ടമായി നീക്കം ചെയ്യുന്ന പ്രക്രിയയിലാണ്. വോഡഫോൺ ഐഡിയയുടെ 2ജി, 3ജി, 4ജി നെറ്റ്‌വർക്കുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു.

അടുത്ത 2 വർഷത്തേക്ക് കൂടി 2ജിക്ക് ഇപ്പോഴും സാധ്യതയുണ്ട്. 3ജി ഉപകരണങ്ങളിൽ നിന്നുള്ള വരുമാനം തുച്ഛമാണ്. ഇന്ത്യയിലെ 22 ടെലികോം സർക്കിളുകളിലുടനീളമുള്ള 3ജി നെറ്റ്‌വർക്ക് 2020 മാർച്ചോടെ അടച്ചു പൂട്ടുമെന്നും 4ജി സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ വർധിപ്പിക്കുമെന്നും എയർടെൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈയിൽ കൊൽക്കത്തയിലെ 3ജി നെറ്റ്‌വർക്ക് അടച്ചുപൂട്ടിയാണ് കമ്പനി ഈ പ്രക്രിയ ആരംഭിച്ചത്. തുടർന്ന് ഹരിയാന, പഞ്ചാബ് സർക്കിളുകളിലും റദ്ദാക്കി. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായാണ് 2ജി സേവനങ്ങൾ തുടരുന്നത്.

ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ഭാഗം ഇപ്പോഴും വേഗമില്ലാത്ത നെറ്റ്‌വർക്കുകളിലാണെന്നതിനാൽ, അടുത്ത വർഷം മുതൽ ഇന്റർകണക്ട് യൂസസ് ചാർജ് (ഐയുസി) നീക്കം ചെയ്യരുതെന്നാണ് ഭാരതി എയർടെൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) പറഞ്ഞത്. ഇതിനു തൊട്ടുപിന്നാലെയാണ് 2ജിയിൽ വിറ്റലിന്റെ പരാമർശം.

2025 വരെ 12-13 ശതമാനം ഉപഭോക്താക്കൾ 2ജി ഹാൻഡ്‌സെറ്റുകളിൽ തുടരുമെന്ന് ജിഎസ്എംഎ പ്രവചിക്കുന്നു എന്നാണ് എയർടെൽ ട്രായ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇന്റർ ഓപ്പറേറ്റർ ട്രാഫിക്കിൽ തുടർച്ചയായ അസന്തുലിതാവസ്ഥ കണക്കിലെടുത്ത് 2020 ജനുവരി 1 മുതൽ ഐ‌യു‌സി റദ്ദാക്കേണ്ട തീയതി പരിഷ്കരിക്കേണ്ടതുണ്ടോ എന്നറിയാൻ ട്രായ് ഒരു പുതിയ കൺസൾട്ടേഷൻ പേപ്പർ തയാറാക്കിയിരുന്നു. ജിയോയുടെ കുറഞ്ഞ താരിഫുകളുമായി പൊരുത്തപ്പെടുമ്പോൾ വരുമാന പ്രതിസന്ധി നേരിടുന്ന എയർടെലും വോഡഫോൺ ഐഡിയയും ട്രായിയുടെ പുനർവിചിന്തനത്തെ സ്വാഗതം ചെയ്തു.

ഐയുസിയെ ഇല്ലാതാക്കുന്നതിനുള്ള നടപടി അനാവശ്യവും അനിയന്ത്രിതവുമാണെന്നും ഇത് അതോറിറ്റിയുടെ വിശ്വാസ്യതയെ മാത്രമല്ല, സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ദൗത്യത്തെ അട്ടിമറിക്കുന്നതായും ജിയോ പറഞ്ഞു. എതിരാളി നെറ്റ്‌വർക്കുകളിൽ നിന്നുള്ള ഇൻകമിങ് കോളുകൾ കൈകാര്യം ചെയ്യുന്ന മൊബൈൽ നെറ്റ്‌വർക്കുകളാണ് മിനിറ്റിൽ ആറ് പൈസ എന്ന നിരക്കിൽ ഐയുസി ഈടാക്കുന്നത്.

ഇൻ‌കമിങ് കോളുകളേക്കാൾ കൂടുതൽ ഔട്ട്‌ഗോയിങ് ട്രാഫിക് ഉള്ള ജിയോയ്ക്ക് ഐ‌യു‌സി സ്ക്രാപ്പ് ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. ഭാരതി എയർടെലും വോഡഫോൺ ഐഡിയയും അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം ഐ‌യു‌സിയിൽ നിന്നാണ് നേടുന്നത്. കാരണം അവരുടെ ഇൻ‌കമിങ് ട്രാഫിക് ഔട്ട്‌ഗോയിംഗിനേക്കാൾ കൂടുതലാണ്.

എയർടെൽ 3ജി സിം എങ്ങനെ 4ജി ആക്കി മാറ്റാം

നിങ്ങളുടെ എയർടെൽ 3ജി സിം സൗജന്യമായി 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള എളുപ്പ വഴികൾ പരിശോധിക്കാം. ഓരോ ഉപയോക്താവിനും എയർടെൽ 3ജി നെറ്റ്‌വർക്കിനെ 4ജി ആക്കി മാറ്റാൻ കഴിയും. എയർടെൽ ഇന്റർനെറ്റും മറ്റ് എയർടെൽ 4ജി സേവനങ്ങളും ഉപയോഗിക്കുന്നതിന് 3ജി സിം 4 ജിയിലേക്ക് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.

എയർടെൽ 3ജി സിം 4ജി ആക്കി മാറ്റാനുള്ള നടപടികൾ

4ജിയിലേക്ക് പോകുന്നതിനു മുൻപ്, നിങ്ങളുടെ സ്മാർട് ഫോൺ 4ജി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

3ജി സിം 4ജി സിം ആക്കി മാറ്റാൻ ഓൺ‌ലൈനായി അപേക്ഷിക്കുക.

എയർടെൽ സ്റ്റോർ നിങ്ങളുടെ എയർടെൽ 3ജി സിം 4ജിയിലേക്ക് മാറ്റും

എയർടെൽ 4ജി സിം റിക്വസ്റ്റിനുള്ള നടപടി ക്രമങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്

നിങ്ങളുടെ മൊബൈൽ നമ്പർ 4ജിയിലേക്ക് മാറിയോ എന്ന് പരിശോധിക്കാൻ വെബ്സൈറ്റ് വഴി സാധിക്കും. മൊബൈൽ നമ്പർ ടൈപ് ചെയ്ത് പരിശോധിക്കാൻ 4-5 സെക്കൻഡ് എടുക്കും.

സിം 4ജി അല്ലെങ്കിൽ മറ്റൊരു സിമ്മിന് അപേക്ഷിക്കാം. വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ എയർടെൽ 4ജി സിം ഡെലിവർ വിശദാംശങ്ങൾ നൽകുക

4ജിയിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിനായി എയർടെൽ സ്റ്റോർ / റീട്ടെയിലർ ഷോപ്പിൽ നിങ്ങളുടെ ഐഡി പ്രൂഫും ഫോട്ടോയും നൽകുക. എയർടെൽ സ്റ്റോർ / റീട്ടെയിലർ പേപ്പർ വർക്ക് പൂർത്തിയാക്കുകയും അതേ മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ പുതിയ 4ജി സിം നൽകുകയും ചെയ്യും

നിങ്ങളുടെ പുതിയ സിം പ്രവർത്തിച്ചു തുടങ്ങാൻ 12-24 മണിക്കൂർ എടുക്കും

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here