അബുദാബി ബിഗ് ടിക്കറ്റ്: 29 കോടിയോളം നേടി മലയാളി; ആളെ കണ്ടെത്താനാകാതെ അധികൃതർ

0
153

അബുദാബി: (www.mediavisionnews.in) ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 മില്യണ്‍ ഡോളർ (28.85 കോടി) കരസ്ഥമാക്കി മലയാളി. ശ്രീനു ശ്രീധരൻ നായർ എന്നയാളെയാണ് അബുദാബിയിൽ ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത തുണച്ചത്.

എന്നാൽ ഇയാളെ ബിഗ് ടിക്കറ്റ് അധികൃതർക്ക് ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ടിക്കറ്റിലുള്ള നമ്പറുകളിൽ പല തവണ ബന്ധപ്പെട്ടുവെങ്കിലും ശ്രീനുവുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നാണ് അധികൃതർ പറയുന്നത്. ഒരു നമ്പറിൽ വിളിച്ചപ്പോൾ ശ്രീനുവിനെ അറിയില്ലെന്നായിരുന്നു മറുപടി. അടുത്ത നമ്പറിൽ വിളിച്ച് ഫോൺ എടുത്തയാൾ ശ്രീനുവിനെ അറിയാമെന്നും എന്നാൽ ഇപ്പോൾ അയാൾ ഇവിടെയില്ലെന്നുമാണ് മറുപടി നൽകിയത്. പിന്നീടും പലതവണ വിളിച്ചുവെങ്കിലും ശ്രീനുവിനെ ബന്ധപ്പെടനായിട്ടില്ല.

വന്‍ തുകകളും ലക്ഷ്വറി കാറുകളും അടക്കം സമ്മാനമായി നൽകുന്ന അബുദാബിയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന തും നീണ്ടു നിൽക്കുന്നതുമായ പ്രതിമാസ നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. 500 ദിർഹം വില വരുന്ന ടിക്കറ്റ് ഓൺലൈനായോ അബുദാഹി ഇന്റർനാഷണൽ എയർപോർട്ട്. അൽ ഐൻ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, അബുദാബി സിറ്റി ടെർമിനൽ എന്നിവിടങ്ങളിൽ നിന്നും വാങ്ങാൻ സാധിക്കും.

ഇത്തവണത്തെ വിജയികളിൽ ആദ്യ പത്ത് സ്ഥാനങ്ങളിലും ഇടം നേടിയിരിക്കുന്നത് ഇന്ത്യക്കാരാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here