ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ; എങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ

0
211

ബ്രിട്ടന്‍ (www.mediavisionnews.in):ടോയ്‌ലറ്റില്‍ പോകുമ്പോൾ കെെയ്യിൽ ഫോൺ ഇല്ലെങ്കിൽ ചിലർക്ക് അത് വലിയ ബുദ്ധിമുട്ടാണ്. ടോയ്‌ലറ്റില്‍ ഫോൺ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം പെെൽസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മെയിൽ ചെക്ക് ചെയ്യാനും വാട്സാപ്പ് നോക്കാനുമെല്ലാം ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ക്ലിനിക്കൽ ഡയറക്ടർ ഓഫ് പേഷ്യന്റ്.ഇൻഫോമിലെ ഡോ. സാറാ ജാർവിസ് പറയുന്നത്. കൂടുതൽ സമയം ടോയ്‍ലറ്റിൽ ചെലവഴിക്കുന്നത് മലദ്വാരത്തിലെ ഞരമ്പുകളുടെ പ്രഷർ കൂടാൻ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

മൊബെെൽ ഫോൺ ടോയ്‌ലറ്റില്‍ ഉപയോ‌​ഗിക്കുമ്പോൾ മലദ്വാരത്തിന്റെ ഭിത്തികളിൽ കൂടുതൽ സമ്മർദം ഏൽപ്പിക്കുകയും ഇത് പൈൽസ്, ഫിഷേഴ്സ് എന്നിവയ്ക്ക് കാരണമാകുമെന്നും ഡോ. സാറാ പറഞ്ഞു. ബ്രിട്ടനിലെ 57 ശതമാനം ആളുകളും ടോയ്‍ലറ്റിൽ ഫോൺ ഉപയോ​ഗിച്ചിരുന്നു എന്നാണ് അടുത്തിടെ നടന്ന സർവേയിൽ പറയുന്നത്.

ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ മാത്രമല്ല പത്രവും പുസ്തകങ്ങളും കൊണ്ടു പോകുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റിയെടുക്കണമെന്നും ഡോ. സാറാ ജാർവിസ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here