പത്രികസമര്‍പ്പണത്തിന് ഇനി 9 ദിനം മാത്രം, മുന്നണികൾ നെട്ടോട്ടത്തിൽ

0

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വിജ്ഞാപനം മറ്റന്നാള്‍ വരാനിരിക്കെ മുന്നണികള്‍ നെട്ടോട്ടത്തില്‍. അടുത്തയാഴ്ച തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കണം. പത്രികസമര്‍പ്പണത്തിന് ശേഷിക്കുന്നത് 9 ദിവസം മാത്രമാണ്. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിന്റെ അടിയന്തരയോഗം 24ന് ചേരും. കെപിസിസി തിരഞ്ഞെടുപ്പ് സമിതിയും ഉടന്‍ ചേരും

അടുത്തമാസം 21നാണ് വോട്ടെടുപ്പ്. 24ന് വോട്ടെണ്ണും. ലോക്സഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഒഴിവുവന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിലും മഞ്ചേശ്വരത്തുമാണ് വോട്ടെടുപ്പ്. വിജ്ഞാപനം മറ്റന്നാള്‍ പുറപ്പെടുവിക്കും. ഈ മാസം മുപ്പതുവരെ പത്രിക സമര്‍പ്പിക്കാം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മല്‍സരിച്ച് വിജയിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here