കുമ്പളയില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ വരുന്നു; കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യവും പരിഗണനയില്‍

0
219

കുമ്പള: (www.mediavisionnews.in) കുമ്പളയില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്ന കാര്യം ദക്ഷിണ റെയില്‍വേയുടെ പരിഗണനയില്‍. കേരളത്തില്‍ നിന്ന് കൂടുതല്‍ ട്രെയിനുകള്‍ പുറപ്പെടുന്നതിനുള്ള അനുകൂല സാഹചര്യമൊരുക്കാന്‍ കുമ്പളയില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ വേണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മംഗളൂരുവില്‍ നിന്നാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള പ്രധാന എക്‌സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്നത്. പാലക്കാട് ഡിവിഷനിലെ മംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതിന് തടസങ്ങള്‍ ഉണ്ടാകുന്നു. കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ മംഗളൂരുവില്‍ നിന്ന് പുറപ്പെടണമെന്ന ആവശ്യം ശക്തമാണ്. തെക്കന്‍ കേരളത്തിലേക്ക് കണ്ണൂരില്‍ നിന്ന് ജനശതാബ്ദി ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ ഓടുന്നുണ്ട്.

കാസര്‍കോട് ജില്ലയിലെ യാത്രക്കാര്‍ക്ക് ഇതുകൊണ്ട് പൂര്‍ണ്ണമായ പ്രയോജനം ലഭിക്കുന്നില്ല. കാസര്‍കോട്ട് നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കുമ്പളയില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ വന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. നിലവില്‍ എറണാകുളത്തും തിരുവനന്തപുരം കൊച്ചുവേളിയിലുമാണ് പ്രധാന ടെര്‍മിനല്‍ സ്റ്റേഷനുകളുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here