അബുദാബി പൈവളികെ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി പുന:സംഘടിപ്പിച്ചു

0
203

അബുദാബി: (www.mediavisionnews.in) മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി പൈവളികെ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഹാജി അബൂബക്കർ ബേരിപദവ് (പ്രസിഡന്റ്) അബ്ദുൽ സക്കീർ കമ്പാർ (ജനറൽ സെക്രടറി) അബ്ദുൽ ഹമീദ് മാസിമാർ (ട്രഷറർ) കുഞ്ഞി മോണ് അമ്പിക്കാന, ഇബ്രാഹിം ജാറ ബയാർ, (വൈസ് പ്രസിഡന്റ്) ഖലീൽ അഹ്മദ് പൈവളികെ, സമീർ നൂത്തില(ജോയിന്റ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും ഹാജി യൂസഫ് സെഞ്ചുറി, മുഹമ്മദ് സീതി പെർമുദേ, റിസ്‌വാൻ ബഡിയാർ, റിയാസ് മുഗ്ലി, സമീർ പെർമുദേ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

പ്രവർത്തക കൺവെൻഷനിൽ അബൂബക്കർ ഹാജി ബേരിപദവ് അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി സിനിയർ വൈസ് പ്രസിഡന്റ് അസീസ് പേര്മുദേ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സെഡ്.എ മൊഗ്രാൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം നിരീക്ഷകൻ ഉമ്പു ഹാജി പെർള കമ്മിറ്റി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽ റഹ്മാൻ കമ്പള ബയാർ, ഇസ്മായിൽ മുഗ്ലി എന്നിവർ പ്രസംഗിച്ചു. ശിഫാഹു റഹ്‌മ, കെ.എം.സി.സി കെയർ എന്നിവയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഇസ്മായിൽ മുഗ്ലി, ഹമീദ് മാസിമാർ എന്നിവരെ കോ:ഓർഡിനാറ്റർമാരായി തെരഞ്ഞെടുത്തു. അബ്ദുൽ സക്കീർ കമ്പാർ സ്വാഗതവും ഹമീദ് മാസിമാർ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here