ഈ ആപ്പ്കള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പണിപാളും;ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ജാഗ്രതൈ

0
174

ന്യൂ​ഡ​ല്‍​ഹി: (www.mediavisionnews.in)  ന്‍ഡ്രോയിഡ് ഫോണുകള്‍ വൈറസില്‍ നിന്നുള്ള ഭീഷണി അഭിമുഖീകരിക്കുന്നത് പതിവാണ്, അത്തരത്തില്‍ ഭീഷണിയായി തീര്‍ന്നിരിക്കുന്ന ഏറ്റവും പുതിയ വൈറസാണ് ജോക്കര്‍ വൈറസ്. പരസ്യങ്ങളെ ആശ്രയിച്ച് പ്രീമിയം സബ്സ്‌ക്രിപ്ഷനുകള്‍ക്കായി ആളുകളെ സൈന്‍ അപ്പ് ചെയ്യുന്ന ഈ ആപ്പ് ഫോണിലെ ഡാറ്റ മോഷ്ടിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അപകടകരമായ ഈ വൈറസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനോടകം തന്നെ വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ഗൂഗിള്‍ ജോക്കര്‍ വൈറസ് ബാധിച്ച എല്ലാ അപ്ലിക്കേഷനുകളും പ്ലേ സ്റ്റോറില്‍ നിന്ന് ഉടനടി നീക്കം ചെയ്തിരിക്കുകയാണ്.

പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡു ചെയ്യുന്നതിന് ലഭ്യമായ 24 ആപ്ലിക്കേഷനുകളിലാണ് ജോക്കര്‍ വൈറസിന്റെ സാന്നിധ്യമുള്ളത് .ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കായി വൈറസ് ബാധിച്ച അപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് തന്നെ പുറത്തുവന്നിട്ടുണ്ട്. ഇവ ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here