ഹജ്ജ് വളണ്ടിയർമാർക്ക് കെഎംസിസി സ്വീകരണം നൽകി

0
167

ജിദ്ദ: (www.mediavisionnews.in) ഇപ്രാവശ്യം കാസർഗോഡ് ജില്ലയിൽ നിന്നും കെഎംസിസിക്ക് കീഴിൽ ഹാജിമാർക്ക് സേവനം ചെയ്യാൻ വേണ്ടി പോയ വളണ്ടിയർമാർക്ക് കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ഹജ്ജ് ഡ്യൂട്ടിക്കായി നാട്ടിൽ നിന്ന് വന്ന് മിനായിൽ ഹാജിമാരെ സേവിക്കാൻ വേണ്ടി കെഎംസിസി വളണ്ടിയർമാരോടൊപ്പം ചേർന്ന യൂത്ത് ലീഗ് നേതാക്കളായ മജീദ് പച്ചമ്പള, സിദ്ദിഖ് ദണ്ഡഗോളി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഇബ്രാഹിം ഇബ്ബു സാഹിബിന്റെ അധ്യക്ഷതയിൽ കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര സാഹിബ്‌ പരിപാടി ഉൽഘാടനം ചെയ്തു. സുഹൈൽ സാഹിബ്‌ മഷൂദ് തളങ്കര, മുഹമ്മദ്‌ അലി ഹൊസങ്കടി, ഹാഷിം കുമ്പള, ഹസൻ ഉപ്പള, അസീസ് ഉപ്പള എന്നിവർ സംസാരിച്ചു. അബ്ദു പെർള സ്വാഗതവും ഹാരിസ്‌ മൊഗ്രാൽ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here