ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് വാട്സ് ആപ്പിൽ പ്രചരണം: മഞ്ചേശ്വരം എ.എസ്.ഐക്കെതിരെ അന്വേഷണം

0
169

കാസർകോട് (www.mediavisionnews.in) : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് കാണിച്ച് പോലീസ് ഉദ്യോഗസ്ഥൻ വാട്സ്ആപ്പിൽ പ്രചരിച്ചുവെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ എ.എസ്.ഐ റാങ്കിലുള്ള ഒരു ഉദ്യേഗസ്ഥനെതിരെയാണ് അന്വേഷണം. ഡി.വൈ.എഫ്.ഐ നേതാവായ ഒരാളാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.

പ്രളയകാലത്തുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യരുതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് പൊലീസുകാരനെതിരെ പരാതി നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here