വീട്ടുകാരെ അറിയിക്കാതെ ഒളിച്ചോടി വിവാഹം ചെയ്യാന്‍ ഇനി പാട്‌പെടും; രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാം

0

തിരുവനന്തപുരം (www.mediavisionnews.in): പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാന്‍ സാധിക്കും. പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്ട്രാറോഫീസില്‍ വിവാഹം ചെയ്യുന്നവരുടെ വിവരങ്ങള്‍ സാധാരണ ഒരുമാസത്തോളം നോട്ടീസ് ബോര്‍ഡിലിടും. പലപ്പോഴും ഇത് കീറിക്കളയാനും സാധ്യതയുണ്ട്. ഇനി ഇത്തരം രജിസ്റ്റര്‍ വിവാഹങ്ങളുടെ നോട്ടീസ് വിവരങ്ങള്‍ ആര്‍ക്കും ഓണ്‍ലൈനായി അറിയാം. വധൂവരന്‍മാരുടെ ഫോട്ടോയും ഉണ്ടാവും. കാണാതായ യുവതീയുവാക്കള്‍ രജിസ്റ്റര്‍വിവാഹം കഴിച്ചോ എന്നറിയാനും ഇതുവഴി കഴിയും. ഇതിന്റെ വിവരങ്ങള്‍ അറിയാന്‍ പ്രത്യേക ഫീസില്ല.

കൂടാതെ സ്വന്തം ആധാരവും മറ്റുള്ളവരുടെ ആധാരങ്ങളും ആര്‍ക്കും പണമടച്ച്‌ ഓണ്‍ലൈനായി കാണാനുള്ള സംവിധാനവും രജിസ്ട്രേഷന്‍ വകുപ്പ് ആരംഭിച്ചു. ആധാരം രജിസ്ട്രേഷന്‍ ഓണ്‍ലൈനായതോടെ കോപ്പികള്‍ സ്‌കാന്‍ചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇവ കാണണമെങ്കില്‍ രജിസ്ട്രേഷന്റെ വെബ്സൈറ്റില്‍ ആധാരത്തിന്റെ നമ്പർ അടിച്ചു കൊടുത്താല്‍ മതി. ദാനാധാരം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയാധാരം തുടങ്ങി എല്ലാ ആധാരങ്ങളും കാണാം.

എന്നാല്‍ ഒസ്യത്ത്, മുക്ത്യാര്‍ എന്നിവ കാണാന്‍ സാധിക്കില്ല. ആധാരത്തിന്റെ ആദ്യത്തെ പേജ് മാത്രമേ സൗജന്യമായി കാണാന്‍ സാധിക്കുകയുള്ളൂ. ബാക്കി കാണണമെങ്കില്‍ നൂറ് രൂപ ഓണ്‍ലൈനായി അടയ്്ക്കണം. 15 ദിവസം വരെ സ്‌കാന്‍ കോപ്പികള്‍ സൈറ്റില്‍ ഉണ്ടാകും. പ്രിന്റ് എടുക്കാനോ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യാനോ പറ്റില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here