മഞ്ചേശ്വരം പൊലീസിനു ലീഗിന്റെയും എസ്.ഡി.പി.ഐയുടെയും താളം: ബി.ജെ.പി

0
173

മഞ്ചേശ്വരം(www.mediavisionnews.in)  :മഞ്ചേശ്വരം പോലീസ് മുസ്ലിം ലീഗിന്റെയും എസ്.ഡി.പി.ഐയുടെയും താളത്തിനു തുള്ളുകയാണെന്ന് ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.

അയൽപക്കക്കാർ തമ്മിലുണ്ടായ നിസ്സാര പ്രശ്നത്തെ വർഗ്ഗീയവൽക്കരിച്ച് ആളിക്കത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് മണ്ഡലം പ്രസിഡണ്ട് സതീശ് ചന്ദ്ര ഭണ്ഡാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കുറ്റപ്പെടുത്തി.

സംസ്ഥാന സമിതി അംഗം സുരേഷ് കുമാർ ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, ചന്ദ്രകാന്ത ഷെട്ടി, എ.കെ കയ്യാർ, ആദർശ്, കെ.വിനോദൻ പ്രസംഗിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here