ബന്തിയോട് മേർകളയിൽ വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ

0
211

ബന്തിയോട് (www.mediavisionnews.in) : ബന്തിയോട് മേർകളയിൽ വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. മേർകള മണ്ടേക്കാപ്പിലെ മുഹമ്മദ് അഫ്‌സല്‍ (19), ഉമര്‍ ഫാറൂഖ് (21) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.

മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കടയില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ പ്രതികള്‍ കുടുങ്ങിയത്. മേർകളയിലെ സുഹറയുടെ വീട്ടില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും 17,000 രൂപയും കവര്‍ച്ച ചെയ്തത്. ഇതില്‍ മൊബൈല്‍ ഫോണ്‍ ബന്തിയോട്ടെ ഒരു കടയില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ കടയുടമയ്ക്ക് സംശയം തോന്നി പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി യുവാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റൊരു വീട്ടില്‍ നിന്നും അഞ്ചു പവന്‍ സ്വര്‍ണം കവര്‍ന്നതായി സമ്മതിച്ചിട്ടുണ്ട്. ഇതേത് വീടാണെന്ന് പിന്നീട് വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. തൊണ്ടിമുതലുകള്‍ പ്രതികളില്‍ നിന്നും കണ്ടെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here