സംസം വെള്ളം കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തി എയർ ഇന്ത്യ

0
180

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിൽനിന്ന് പരിശുദ്ധമായ സംസം വെള്ളം കൊണ്ടുവരുന്നതിന് വിലക്ക് ഏർപ്പെടുത്തി എയർ ഇന്ത്യ. രണ്ട് സർവീസുകളിലാണ് വിലക്കെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 15 വരെയാണ് നിരോധനം. ഇന്ത്യയിലേക്കു മടങ്ങുന്ന ഹജ്ജ് തീർഥാടകരുടെ അവസാന സംഘം തിരിച്ചെത്തുന്നത് സെപ്റ്റംബർ 15നാണ്.

വിമാനത്തിനുള്ളിലെ സ്ഥലപരിമിതി മൂലം ഹൈദരാബാദ്, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ സംസം ക്യാനുകൾ അനുവദിക്കാനാകില്ലെന്ന് ജൂലൈ നാലിന് എയർ ഇന്ത്യ അറിയിച്ചത്. AI 966, AI 964 വിമാനങ്ങളിലാണ് വിലക്ക് അതേസമയം ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ എയർ ഇന്ത്യ തയ്യാറായിട്ടില്ല.

അതേസമയം എയർ ഇന്ത്യയുടെ നടപടിക്കെതിരെ ഹജ്ജ് തീർഥാടകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു ചെറിയ ബോട്ടിൽ കൊണ്ടുവരുന്നതിന് എത്ര സ്ഥലമാണ് എയർ ഇന്ത്യയ്ക്ക് അധികമായി നഷ്ടമാകുന്നതെന്ന് മുംബൈയിൽനിന്നുള്ള അസം ഖാൻ എന്നയാൾ ചോദിക്കുന്നു.

അതേസമയം മറ്റ് എയർ ഇന്ത്യ സർവീസുകളിൽ സംസം വെള്ളം കൊണ്ടുവരുന്നതിന് തടസമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here