മൈതാനത്ത് ഇറങ്ങാതെ സെമിയില്‍ പുറത്താകുമോ? ഇംഗ്ലണ്ടിന് തിരിച്ചടി

0

ലണ്ടന്‍ (www.mediavisionnews.in) :ലോക കപ്പിന്റെ സെമി ഫൈനല്‍ ലൈനപ്പായപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് കടുത്ത ആശങ്കയില്‍. സെമിയില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് കാലാവസ്ഥാ പ്രവചന കേന്ദ്രത്തില്‍ നിന്നും പുറത്ത് വരുന്നത്.

ജൂലൈ 11ന് എഡ്ജ്ബാസ്റ്റണില്‍ നിശ്ചയിച്ചിരിക്കുന്ന ഈ മത്സരത്തില്‍ കടുത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ കളിക്കാതെ തന്നെ ഇംഗ്ലണ്ട് ഫൈനലിലെത്താതെ പുറത്താകും. പോയിന്റ് പട്ടികയില്‍ മുന്നിലെത്താനായതാണ് ഓസ്‌ട്രേലിയക്ക് ഇംഗ്ലണ്ടിന് മേല്‍  മുന്‍തൂക്കം ലഭിക്കാന്‍ കാരണമായത്.

അതെസമയം സെമിഫൈനല്‍ മുതല്‍ മത്സരങ്ങള്‍ക്കെല്ലാം റിസര്‍വ് ദിനങ്ങളുമുണ്ട്. അതായത് മഴ മൂലം കളി നടക്കാതിരുന്നാല്‍ പിറ്റേ ദിവസം ഈ മത്സരം നടത്താനാകും. എന്നാല്‍ 11- നും 12- നും എഡ്ജ്ബാസ്റ്റണില്‍ കടുത്ത മഴയായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇതാണ് ഇതുവരെ ഒരു ലോക കപ്പ് പോലും നേടാത്ത ഇംഗ്ലണ്ടിനെ ആശങ്കപ്പെടുത്തുന്നത്.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയേയും കൂടാതെ ഇന്ത്യയും ന്യൂസിലന്‍ഡുമാണ് സെമിയില്‍ പ്രവേശിച്ച മറ്റ് രണ്ട് ടീമുകള്‍. നാളെയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പോരാട്ടം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here