മംഗലാപുരം വിമാനത്താവളം അദാനിക്ക് കൈ​മാ​റാ​ന്‍ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു

0
155

ന്യൂ​ഡ​ല്‍​ഹി: (www.mediavisionnews.in) മം​ഗ​ലാ​പു​രം, അ​ഹ്​​മ​ദാ​ബാ​ദ്, ല​ഖ്​​നോ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ 50 വ​ര്‍​ഷ​​ത്തേ​ക്ക്​ അ​ദാ​നി എ​ന്‍​റ​ര്‍​പ്രൈ​സ​സി​ന്​ കൈ​മാ​റാ​ന്‍ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. അ​ദാ​നി ലേ​ല​ത്തി​ല്‍ പി​ടി​ച്ച തി​രു​വ​ന​ന്ത​പു​രം, ഗു​വാ​ഹ​തി, ജ​യ്​​പു​ര്‍ എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ കൈ​മാ​റ്റ​ക്കാ​ര്യ​ത്തി​ല്‍ ഇൗ ​മാ​സം​ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​കും.

കേ​ര​ള സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​പ്പ്​ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്തി​​െന്‍റ കാ​ര്യ​ത്തി​ല്‍ ത​ല്‍​ക്കാ​ലം തീ​രു​മാ​നം മാ​റ്റി​വെ​ച്ച​ത്. വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പി​ല്‍ അ​വ​കാ​ശ​മു​ന്ന​യി​ച്ച്‌​ സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ന​ല്‍​കി​യ നി​വേ​ദ​നം പ​രി​ശോ​ധി​ച്ച്‌​ കേ​ന്ദ്രം വൈ​കാ​തെ നി​ല​പാ​െ​ട​ടു​ക്കു​മെ​ന്ന്​ വ്യോ​മ​യാ​ന മ​ന്ത്രി സ​ര്‍​ദീ​പ് ​സി​ങ്​ പു​രി രാ​ജ്യ​സ​ഭ​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു.


ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളും അ​ദാ​നി ഗ്രൂ​പ്പി​ന്​ പാ​ട്ട​ത്തി​ന്​ ന​ല്‍​കാ​നാ​ണ്​ ത​ത്ത്വ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇൗ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​ത്തു​ന്ന ഒാ​രോ യാ​ത്ര​ക്കാ​ര​​െന്‍റ​യും പേ​രി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക ന​ല്‍​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്​ അ​ദാ​നി ഗ്രൂ​പ്പാ​ണ്. ഇ​തി​നി​ട​യി​ലാ​ണ്​ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി കേ​ര​ളം എ​തി​ര്‍​പ്പ്​ അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​​െന്‍റ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധ്യ​ത വി​ര​ള​മാ​ണ്. ആ​വ​ശ്യം പ​രി​ശോ​ധി​ക്കു​ന്ന​തി​​െന്‍റ പേ​രി​ല്‍ തീ​രു​മാ​നം ത​ല്‍​ക്കാ​ലം മാ​റ്റി​വെ​ച്ചു​വെ​ന്നു മാ​ത്രം.

മം​ഗ​ലാ​പു​രം അ​ട​ക്കം മൂ​ന്നു വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ദാ​നി ഗ്രൂ​പ്​​ ഏ​റ്റെ​ടു​​ക്കുമ്പോൾ അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ എ​യ​ര്‍​പോ​ര്‍​ട്ട്​ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​രാ​യി തു​ട​രു​ക​യോ അ​ദാ​നി ഗ്രൂ​പ്പി​ലേ​ക്കു​ മാ​റു​ക​യോ ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യം ന​ല്‍​കി​യി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പി​ല്‍ പു​തു​മു​ഖ​മാ​ണ്​ അ​ദാ​നി ഗ്രൂ​പ്​.

പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യ​മു​ള്ള മ​റ്റു സ്വ​കാ​ര്യ കമ്പനിക​ളെ ത​ഴ​ഞ്ഞാ​ണ്​ അ​ദാ​നി ഗ്രൂ​പ്പി​ന്​ ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളും പാ​ട്ട​ത്തി​നു കൈ​മാ​റാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യ​ത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here