സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടൻ, 8 മുതൽ 10 ശതമാനം വരെ കൂടും

0
453

തിരുവനന്തപുരം: (www.mediavisionnews.in)അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയാവും ഇതു സംബന്ധിച്ച്‌ തീരുമാനമെടുക്കുക. ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാര്‍ജ് പത്ത് ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. മാസം 100 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 25 കൂടും. രണ്ടു ദിവസത്തിനകം പുതിയ നിരക്ക് പ്രഖ്യാപിക്കും.

നിലവിലെ നിരക്കില്‍ നിന്ന് എട്ട് മുതല്‍ പത്തു ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ പ്രതിമാസം 100 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 25 രൂപ കൂടും. ദ്വിമാസ ബില്ല് ആയതിനാല്‍ 50 രൂപയിലേറെ നിരക്ക് കൂടുമെന്ന് സാരം. 2017ലാണ് ഒടുവില്‍ വൈദ്യുതി നിരക്ക് കൂടിയത് അന്ന് റഗുലേറ്ററി കമ്മിഷന്‍ സ്വമേധയാ ഹര്‍ജി പരിഗണിച്ച്‌ നിരക്ക് കൂട്ടുകയായിരുന്നു അത് ഇപ്രകാരമാണ് 2011- 2017 കാലയളവില്‍ വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 6,686 കോടി രൂപയാണ്. എന്നാല്‍ ഇപ്പോഴത് 8000 കോടി കവിഞ്ഞു.

വായ്പ തിരിച്ചടവിന് മാത്രം 14,00കോടിരൂപ ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ധന. വൈദ്യുതി ബോര്‍ഡിന്റെ ഉപയോക്താക്കളില്‍ 78 ശതമാനവും വീടുകളാണ്. വൈദ്യുതിയുടെ പകുതിയും ഉപയോഗിക്കുന്നതും അവര്‍ തന്നെ. അതിനാല്‍ ഗാര്‍ഹിക ഉപയോക്താക്കളെയാവും നിരക്ക് വര്‍ധന ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്. ജല വൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 12 ശതമാനം മാത്രമാണ് ജലം. ഇതു 15 ദിവസത്തേയ്ക്കു മാത്രം തികയും. മഴ പെയ്തില്ലെങ്കില്‍ ഗുരുതതര പ്രതിസന്ധിയിലേയ്ക്കാണ് കേരളം നീങ്ങുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here