ഈദ് ട്രോഫി ക്രിക്കറ്റ്റ് ടൂർണമെന്റിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ബി.എസ്.സി ബപ്പായിത്തൊട്ടി സ്വന്തമാക്കി

0
379

യുഎഇ (www.mediavisionnews.in): ഫ്രണ്ട്സ് ദുബായ് സംഘടിപ്പിച്ച ഈദ് ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് അണ്ടർആം ക്രിക്കറ്റ്റ് ടൂർണമെന്റിൽ ചരിത്രത്തിൽ ആദ്യമായി ഒന്നും രണ്ടും സ്ഥാനങ്ങൾ ബി.എസ്.സി ബപ്പായിത്തൊട്ടി സ്വന്തമാക്കി. ദെയ്‌റ അബു ഹൈൽ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ട ടൂർണമെന്റിൽ പതിനാറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ബി.എസ്.സി ബപ്പായിത്തൊട്ടിയുടെ രണ്ട് ടീമുകൾ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. ടൂർണമെന്റിലെ മികച്ച താരമായി സമദ് ബട്ടിപദവിനെയും ഫൈനലിലെ മികച്ച താരമായി അപ്പി മജിബയലിനെയും തെരെഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാൻ ആബി ബപ്പായിത്തൊട്ടിയും മികച്ച ബൗളറായി അജിത് മംഗ്ളൂരിനെയും തെരെഞ്ഞെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here