ജനമൈത്രി സംവിധാനം പോലീസിനെ ജനകീയമാക്കി: എ.കെ ആരിഫ്

0
173

കുമ്പള(www.mediavisionnews.in): കേരളത്തിലുടനീളം പ്രവർത്തിക്കുന്ന ജനമൈത്രി പോലീസ് സംവിധാനം പൊതുജനങ്ങൾകിടയിൽ സ്വീകാര്യത വർധിച്ച് വരികയാണന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എകെ ആരിഫ് പറഞ്ഞു. കുമ്പള ജനമൈത്രി പോലീസ് ചിരൻജീവി ആർട്സ് ആൻഡ് സ്പോട്സ് ക്ലബിന്റെ സഹകരണത്തോടെ ഷേഡിക്കാവ് പഞ്ചായത്ത് ഗ്രൗണ്ടിൽ സംലടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കായിക മേഖലകളിലും ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ കുമ്പളയിലെ പൊതു ജനത്തിനിടയിലും ജനമൈത്രി ഇടം നേടിയതായും കൂട്ടി ചേർത്തു.

പൊതു ജനങ്ങളുടെ ടീമും കുമ്പള സർക്കിൾ ഇൻസ്പെക്ടർ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് ടീമുമാണ് മൽസരിച്ചത്.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ രമേഷ് ഭട്ട് അധ്യക്ഷത വഹിച്ചു. മെമ്പർ സുകേഷ് ഭണ്ഡാരി സിഐ എം. കൃഷ്ണൻ, ക്ലബ്ബ് പ്രിസിഡണ്ട് മനോജ്, ട്രഷറർ ഗോപി, അഡ്വ: ഉദയകുമാർ സംസാരിച്ചു. ജനമൈത്രി പി ആർ ഒ അനിൽ കുമാർ സ്വാഗതം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here