സൗദി എയർപോർട്ടിൽ മിസൈൽ ആക്രമണം; സിസിടിവി ദൃശ്യം പുറത്ത്; നടുക്കം

0
154

സൗദി (www.mediavisionnews.in): സൗദി അറേബ്യയിലെ വിമാനത്താവളത്തിലെ ആഗമന ഹാളിൽ ഹൂതികളുടെ ക്രൂസ് മിസൈൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ 26 പേർക്ക് പരുക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സൗദി ചാനലുകൾ പുറത്തുവിട്ടത്.

ഇറാനിൽ നി്നന് ഇറക്കുമതി ചെയ്ത അത്യാധുനിക മിസൈലുകൾ ഉപയോഗിച്ചാണ് ഹൂതികൾ ആക്രമണം നടത്തിയതെയന്നാണ് സൗദി ആരോപിക്കുന്നത്. സ്ട്രാറ്റജിക് ഗൈഡ് ക്രൂസ് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഹൂതികളുടെ കീഴിലുള്ള സബ ന്യൂസ് വെളിപ്പെടുത്തിയത്.

സൗദി അറേബ്യയിലെ നഗരങ്ങൾ ലക്ഷ്യമാക്കിയുള്ള യെമനിലെ ഹൂതികളുടെ ആക്രമണം തുടരുന്നു എന്നതിന്റെ സൂചനയാണ് സംഭവം നൽകുന്നത്. മിസൈലുകളും ഡ്രോണും ഉപയോഗിച്ചായിരുന്നു ആക്രമണം.

തിങ്കളാഴ്ച ഖമീസ് മുശൈത്ത് പട്ടണം ലക്ഷ്യമാക്കി വന്ന രണ്ടു ഡ്രോണുകൾ സൗദ്യ വ്യോമ പ്രതിരോധ സംവിധാനം തകർത്തിരുന്നു. ആയുധം ഘടിപ്പിച്ച ഡ്രോണുകളാണ് വ്യോമ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ച് തകർത്തത്. സൗദിയിലേക്ക് വന്ന രണ്ടു ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ഹൂതികളുടെ ആക്രമണം. ആൾ താമസമുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ഡ്രോണുകൾ നീങ്ങിയിരുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി സൗദിക്കെതിരെ ഹൂതികളുടെ വ്യോമാക്രമണം പതിവ് വാർത്തയാണ്. എയർപോർട്ടുകൾ, ഇന്ധന ടാങ്കുകൾ, പ്രധാന നഗരങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികളുടെ ആക്രമണം. എന്നാൽ അമേരിക്കയിൽ നിന്നു വാങ്ങിയ പാട്രിയേറ്റ് പ്രതിരോധ സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ആക്രമണങ്ങളെ സൗദ വ്യോമസേന പ്രതിരോധിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here