ഗസ്സയെ സഹായിക്കാന്‍ ഗോള്‍ഡന്‍ ബൂട്ട് വിറ്റ റൊണാള്‍ഡോ: ഇപ്രാവശ്യം നല്‍കിയത് 1.5 മില്യണ്‍ യൂറോ

0
203

ഗസ്സ(www.mediavisionnews.in): വിശുദ്ധ റമദാനില്‍ ഫലസ്തീന്‍ ജനതയ്ക്കായി 1.5 മില്യണ്‍ യൂറോ സംഭാവന ചെയ്ത് പോര്‍ച്ചുഗീസ്, യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ നരകയാതന അനുഭവിക്കുന്ന ഗസ്സ മുനമ്പിലെ ഫലസ്തീനികള്‍ക്കാണ് ഈ സഹായം.

നേരത്തെയും ഫലസ്തീനികള്‍ക്കും സിറിയയിലെ യുദ്ധ ഇരകള്‍ക്കും ഒപ്പം നിന്ന് ഏറെ ജനഹൃദയം പിടിച്ചുപറ്റിയ ആളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

2012 നവംബറില്‍, ഇസ്‌റാഈല്‍ ആക്രമണം ശക്തമായപ്പോള്‍, റൊണാള്‍ഡോ തന്റെ ഗോള്‍ഡന്‍ ബൂട്ട് ലേലത്തിനു വയ്ക്കുകയും ഫലസ്തീനിയന്‍ കുട്ടികള്‍ക്കായി ഫണ്ട് കണ്ടെത്തുകയും ചെയ്തിരുന്നു.

2013 മാര്‍ച്ചില്‍, 2014 ലോകകപ്പ് ഇസ്‌റാഈലുമായുള്ള യോഗ്യതാ മാച്ചിനൊടുവില്‍ തന്റെ ജഴ്‌സി ഇസ്‌റാഈലി കളിക്കാരനുമായി കൈമാറാന്‍ റൊണാള്‍ഡോ വിസമ്മതിച്ചിരുന്നു. ഇസ്‌റാഈല്‍ പതാകയുള്ള ജഴ്‌സി ധരിക്കാനാവില്ലെന്ന് പറഞ്ഞാണ് ഇതു തള്ളിയത്.

2016 ല്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കുടുംബത്തിലെ ഏക അംഗമായ അഞ്ചു വയസുകാരന്‍ അഹമ്മദ് ദൗബാഷയെ സ്വീകരിക്കുകയും ജഴ്‌സി സമ്മാനിക്കുകയും ചെയ്തിരുന്നു

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here